Connect with us

ദേശീയം

അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റം; കൊൽക്കത്ത ഹൈക്കോടതി

Screenshot 2024 03 03 155000

അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് കൊൽക്കത്ത ഹൈക്കോടതി. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെയുള്ള വകുപ്പ് 354എ, ഐപിസി 509 എന്നീ വകുപ്പുകൾ പ്രകാരമാണ് ‘ഡാർലിങ്’ വിളി കുറ്റകരമാകുന്നത്. ജയ് സെൻഗുപ്തയുടെ സിംഗിൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരു വനിതാ കോൺസ്റ്റബിളിനെ ‘ഡാർലിങ്’ എന്ന് വിളിച്ച കേസിലാണ് വിധി.

‘പൊലീസ് കോൺസ്റ്റബിളോ മറ്റാരോ ആകട്ടെ, അപരിചിതയായ സ്ത്രീയെ തെരുവിൽ വച്ച് മദ്യപിച്ചതോ അല്ലാത്തതോ ആയ പുരുഷൻ ഡാർലിങ് എന്ന് അഭിസംബോധന ചെയ്യുന്നത് കുറ്റകരമാണ്. കൂടാതെ ആ വാക്കിന്റെ ഉപയോഗം ലൈംഗിക ചുവയോടെയാണ്’ എന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ രീതികൾ പ്രകാരം നിലവിൽ ഒരു പുരുഷൻ ഡാർലിങ് എന്ന് വിളിക്കുന്നത് സന്തോഷത്തോടെ അംഗീകരിക്കുന്ന ഒന്നല്ല. പ്രതി മദ്യപാനിയായിരുന്നെങ്കിൽ കുറ്റത്തിന്റെ ആഴം ഇനിയും കൂടുമെന്നും കോടതി പറഞ്ഞു.

ജാനക് റാം എന്നയാൾ വനിതാ കോൺ​സ്റ്റബിളിനോട് ‘ഹായ് ഡാ‍ർലിങ് എന്താ പിഴ ചുമത്താൻ വന്നതാണോ’; എന്ന് ചോദിച്ചതാണ് കേസിനാധാരമായ സംഭവം. ദു‍ർ​ഗ പൂജ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളിനോടാണ് ജാനക് റാം മോശമായി പെരുമാറിയത്. വെബി ജങ്ഷനിലെത്തിയപ്പോൾ ഒരാൾ പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്നുവെന്ന് അറിഞ്ഞു. സ്ഥലത്ത് അക്രമമുണ്ടാക്കാൻ ശ്രമിച്ചയാളെ ഒരു സം​ഘം കൊണ്ടുപോകുകയും പരാതിക്കാരിയായ പൊലീസ് കോൺസ്റ്റബിൾ പ്രദേശത്ത് സുരക്ഷ മുൻ നി‍ർത്തി അവിടെ തുടരുകയുമായിരുന്നു. ഈ സമയത്താണ് ജാനക് റാം ലൈം​ഗിക ചുവയോടെ ചോദ്യം ഉന്നയിച്ചത്. ഇയാൾക്കെതിരെ പൊലീസ് കോൺ​സ്റ്റബിളിന്റെ പരാതിയിൽ കേസെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version