Connect with us

കേരളം

സംസ്ഥാനത്തെ ഇന്നത്തെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Published

on

cabinet meet.jpeg
പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

കോഴിക്കോട് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കും

കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ്  നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കി. അവയവമാറ്റ ശസ്ത്രക്രിയ  കാത്തു കഴിയുന്ന നിരവധി പേര്‍ക്ക് ഭാവിയില്‍ ഇത് വലിയ ആശ്വാസമാകും.  

സംസ്ഥാന പോലീസ് മേധാവിയുടെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു

സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു.  അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.

മാനേജിങ്ങ് ഡയറക്ടര്‍മാര്‍

വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചു.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് –  വി. കുട്ടപ്പൻ പിള്ള

കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് –  എം.കെ. ശശികുമാർ

സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – കെ സുനിൽ ജോൺ

ദി കേരള സിറാമിക്സ് ലിമിറ്റഡ് – എസ് ശ്യാമള

കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് – കൃഷ്ണകുമാർ കൃഷ്ണവിലാസ് ഗോപിനാഥൻ നായർ

കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡില്‍ എംഡിയായി ഇ കെ ജേക്കബ് തരകനെയും നിയമിച്ചു.

നിയമനാംഗീകാരം

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച എച്ച്എസ്എസ്ടി ജൂനിയര്‍ ഇംഗ്ലീഷ് തസ്തികകള്‍, അധ്യാപകരെ നിയമിച്ച 2018 മുതല്‍ അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു.

തൃശ്ശൂർ കുട്ടനല്ലൂർ സെന്‍റ് ആഗസ്റ്റിൻ എച്ച്.എസ്.എസ്, കോട്ടയം വല്ലകം സെന്‍റ് മേരീസ് എച്ച്.എസ്.എസ്., തിരുവനന്തപുരം പനവൂർ പി.എച്ച്.എം.കെ.എം വി & എച്ച്.എസ്.എസ്., പാലക്കാട് പുതുനഗരം മുസ്ലീം എച്ച്.എസ്.എസ്., ആലപ്പുഴ വലമംഗലം എസ്.സി.എസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ  നിയമന തീയതിയായ 2018  മുതൽ എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ് അധ്യാപകരായി പരിഗണിച്ച് അംഗീകാരം നൽകും.

അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍

ഗ്രേഷ്യസ് കുര്യാക്കോസിനെ  ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്ക് നിയമിക്കും. കൊച്ചി കലൂര്‍ സ്വദേശിയാണ്.

ശമ്പള പരിഷ്ക്കരണം

കോഴിക്കോട് കേരള സോപ്പ്സിലെ ജീവനക്കാരുടെ ഒന്‍പതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്ക്കരണങ്ങള്‍ നടപ്പിലാക്കും.

ടെണ്ടര്‍ അംഗീകരിച്ചു

എടത്തല, കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളിലേക്കുള്ള ജലജീവൻ മിഷൻ (ജെജെഎം) ജലവിതരണ പദ്ധതിക്ക് വിതരണ സംവിധാനവും ചൂർണിക്കര പഞ്ചായത്തിന് എഫ്എച്ച്‌ടിസിയും നൽകുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കുള്ള  ടെണ്ടർ അംഗീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയ്ക്ക് അനുമതി നൽകി.

അമൃത് 2.0 പ്രകാരം എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് പുതിയ റൈഡർ ലൈൻ സ്ഥാപിക്കുന്നതിനും നിലവിലുള്ള ജലവിതരണ പദ്ധതി വർദ്ധിപ്പിച്ചോ പുനഃക്രമീകരിച്ചോ കൊണ്ട് Functional Household Tap Connection (FHTC) നൽകുന്നതിനുള്ള പ്രവൃത്തി നടത്തുന്നതിന് ലഭിച്ച  ടെണ്ടര്‍ അനുവദിക്കാൻ കേരള വാട്ടർ അതോറിറ്റിയ്ക്ക് അനുമതി നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version