Connect with us

ദേശീയം

സിഎഎ പിൻവലിക്കില്ല; പൗരത്വ നിയമ ഭേദ​ഗതി മുസ്ലിം വിരുദ്ധമല്ലെന്ന് അമിത് ഷാ

Screenshot 2024 03 14 150103

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് അമിത്ഷാ. ഒരു സംസ്ഥാനത്തിനും സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും പൗരത്വ നിയമഭേദഗതി മുസ്ലീം വിരുദ്ധമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. കെജ്രിവാളിന്‍റെ പാകിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ ദില്ലിയില്‍ അഭയാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോള്‍ മുന്‍പോട്ട് വച്ച കാല്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അമിത് ഷാ. സര്‍ക്കാര്‍ ചെയ്തതൊന്നും നിയമവിരുദ്ധമല്ലെന്ന് അമിത് ഷാ വാദിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 11 പ്രകാരം പൗരത്വം സംബന്ധിച്ച നിയമങ്ങളുണ്ടാക്കാനുളള എല്ലാ അധികാരവും പാര്‍ലമെന്‍റിന് നല്‍കുന്നുണ്ട്. ആരുടെയും പൗരത്വം എടുത്തു കളയാനല്ല നിയമം.

ഭരണ ഘടന അനുച്ഛേദം 14 പ്രകാരം തുല്യത ഉറപ്പ് വരുത്തിയാണ് നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നത്. വിഭജന കാലത്ത് പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ 23 ശതമാനമായിരുന്നു. ഇപ്പോഴത് 3.7 ശതമാനമായി. ബാക്കിയുള്ളവര്‍ മതപരിവര്‍ത്തനത്തിന് വിധേയരായി. അഫ്ഗാനിസ്ഥാനില്‍ 500 ഹിന്ദുക്കള്‍ മാത്രമാണ് അവശേഷിക്കുന്നത്. അത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ഇവിടെ പരൗരത്വം നല്‍കാന്‍ തീരുമാനിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതി നടപടികളോട്  സഹകരിക്കില്ലെന്ന്  കേരളവും ബംഗാളും നിലപാടറിയിക്കുമ്പോള്‍ പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെനനും അമിത്ഷാ വ്യക്തമാക്കി. നടപടികള്‍ സംസ്ഥാനങ്ങള്‍ ചെയ്തില്ലെങ്കില്‍ അതുകൂടി കേന്ദ്രം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

സര്‍ക്കാരിന്‍റെ വിഭജന രാഷ്ട്രീയം പുറത്തായെന്നും, എത്ര കാലം ഇങ്ങനെ പോകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചു. അതേ സമയം പാകിസ്ഥാനികളെയും അഫ്ഗാനിസ്ഥാനികളെയം രാജ്യത്ത് കുടിയിരുത്താനാണ് വിജ്ഞാപനമെന്ന  പ്രസ്താവനക്കെതിരെ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ കെജ്രിവാളിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. കെജ്രിവാള്‍ മാപ്പ് പറയണമെന്നും അഭയാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version