Connect with us

ദേശീയം

സിടെറ്റ് പരീക്ഷ ഡിസംബർ 16മുതൽ; ഒക്ടോബർ 19വരെ അപേക്ഷിക്കാം

Published

on

exam 2

കേന്ദ്ര സ്കൂൾ അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ “സിടെറ്റ്’ ഡിസംബർ 16മുതൽ ജനുവരി 13വരെ നടക്കും. ഒന്നു മുതൽ 8വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്.

കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിനായി സിബിഎസ്ഇ നടത്തുന്ന യോഗ്യത പരീക്ഷയാണ് സിടെറ്റ്. http://ctet.nic.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 19വരെ അപേക്ഷിക്കാം. ഫീസ് അടക്കാനുള്ള സമയം ഒക്ടോബർ 20 വൈകിട്ട് 3.30 വരെയാണ്. പരീക്ഷാഫലം 2022ഫെബ്രുവരി 15ന് പ്രസിദ്ധീകരിക്കും.

പരീക്ഷയിൽ 60 ശതമാനം എങ്കിലും മാർക്കുള്ളവർക്ക് സിടെറ്റ് യോഗ്യത സർട്ടിഫിക്കറ്റ് അനുവദിക്കും. ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടക്കുക. ഭാഷ വിഭാഗത്തിൽ മലയാളം ഉൾപ്പെടെ 20 ഭാഷകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ സ്ഥലങ്ങളിൽ അടക്കം രാജ്യത്ത് 318 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഓൺലൈൻ ടെറ്റ് പരിശീലിക്കാൻ കേരളത്തിൽ 14 ജില്ലകളിലുമുള്ള കേന്ദ്രങ്ങൾ ഉണ്ട്. ഈ കേന്ദ്രങ്ങളുടെ വിവരവും പരീക്ഷയുടെ സിലബസും വെബ്സൈറ്റിലുണ്ട്. എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലെ നിയമനങ്ങൾക്ക് അടക്കം സിടെറ്റ് പരിഗണിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version