കേരളം
കാസർഗോഡ് നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ബസുകൾ അതിർത്തിവരെ മാത്രം
കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് – മംഗലാപുരം, കാസർഗോഡ് – സുള്ള്യ, കാസർഗോഡ് – പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകൾ നാളെ മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു.
അതേ സമയം ബംഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവിൽ ബംഗുളുരുവിലേക്ക് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബംഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയ്യിൽ കരുതണം.
കേരളത്തിൽ നിന്നും ബംഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സർവ്വീസുകൾ. തിരുവനന്തപുരം -ബംഗുളുരു ( വൈകുന്നേരം 5 മണി), തിരുവനന്തപുരം -ബംഗുളുരു (വൈകിട്ട് 6.30 ), കണ്ണൂർ – ബംഗുളുരു (രാവിലെ 7.35), കണ്ണൂർ – ബംഗുളുരു ( രാത്രി 9.30 ), തലശ്ശേരി – ബംഗുളുരു (രാത്രി 8.16), വടകര- ബംഗുളുരു ( രാത്രി 8മണി), പയ്യന്നൂർ – ബംഗുളുരൂ ( വൈകിട്ട് 6.01), കോഴിക്കോട് – ബംഗുളുരു (രാവിലെ 7 മണി), കോഴിക്കോട് – ബംഗുളുരു ( രാവിലെ 8.34),
കോഴിക്കോട് – ബംഗുളുരു (രാവിലെ 10 മണി), കോഴിക്കോട് – ബംഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് – ബംഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് – ബംഗുളുരു ( രാത്രി 7.01 ), കോഴിക്കോട് – ബംഗുളുരു (രാത്രി 8.01) കോഴിക്കോട് – ബംഗുളുരു ( രാത്രി 10.03), കൽപ്പറ്റ – മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് -മൈസൂർ (രാവിലെ 11.15 )
ബംഗുളുരൂവിൽ നിന്നും കേരളത്തിലേക്ക് നടത്തുന്ന സർവ്വീസുകൾ. ബെഗുളുരു – കോഴിക്കോട് (രാവിലെ 8 മണി), ബംഗുളുരു – കോഴിക്കോട് (രാവിലെ 10.03), ബംഗുളുരു – കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബംഗുളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബംഗുളുരു – കോഴിക്കോട് (രാത്രി 8 മണി), ബംഗുളുരു – കോഴിക്കോട് (രാത്രി 9.31), ബംഗുളുരു – കോഴിക്കോട് ( രാത്രി 10.30), ബംഗുളുരു – കോഴിക്കോട് ( രാത്രി 11 മണി. ), ബംഗുളുരൂ- തിരുവനന്തപും ( ഉച്ച തിരിഞ്ഞ് 3. 25), ബംഗുളൂരു തിരുവനന്തപുരം( വൈകിട്ട് 6.30 ), ബംഗുളുരൂ- കണ്ണൂർ ( രാവിലെ 9 മണി), ബംഗുളുരൂ- കണ്ണൂർ ( രാത്രി 9.30), ബംഗുളുരൂ- തലശ്ശേരി ( രാത്രി 8.31), ബംഗുളുരൂ- വടകര ( രാത്രി 9.15), മൈസൂർ – കൽപ്പറ്റ( വൈകിട്ട് 5.45), മൈസൂർ – കോഴിക്കോട് ( രാവിലെ 9 മണി), മൈസൂർ – കോഴിക്കോട് (രാവിലെ 10.15), മൈസൂർ – കോഴിക്കോട് ( വൈകിട്ട് 5 മണി), ബെഗുളുരൂ – പയ്യന്നൂർ ( രാത്രി 9 മണി),
ബംഗുളൂരു സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.