Connect with us

കേരളം

ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ; വ്യാജന്മാരെ പൂട്ടാൻ ആർ ടി ഒ

operation stepney vigilance test driving school

അംഗീകൃത ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇന്ന് മുതൽ ബോണറ്റ് നമ്പർ നൽകും. ബോണറ്റ് നമ്പറില്ലാത്ത വാഹനങ്ങളിൽ പരിശീലനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കും. പിഴ ചുമത്തുകയും ചെയ്യും. ഇന്ന് രാവിലെ കാക്കനാട് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടിൽ എറണാകുളം ആർടിഒ ജി അനന്തകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ബോണറ്റ് നമ്പറുള്ള വാഹനങ്ങളിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ഡ്രൈവിങ് പരിശീലനം നേടാവൂ എന്നും വ്യാജ ഡ്രൈവിങ് സ്‌കൂളുകളിൽ പഠിക്കുന്നതിനിടെ പിടികൂടിയാൽ ഫീസിനത്തിൽ അടച്ച തുക പോലും തിരിച്ചു കിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃത ഡ്രൈവിങ് പരിശീലനം നൽകുന്നത് തടയാനാണ് നടപടി.

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് കടുത്ത നിയമ ലംഘനമായാണ് പരി​ഗണിക്കുന്നതെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്താം. ഈ വാഹനങ്ങളിൽ‌ ഒന്നിലധികം ബ്രേക്ക്, ക്ലച്ച് തുടങ്ങിയവ ഉണ്ടാകും. എന്നാൽ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ പലരും അനുമതിയില്ലാതെ വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അനധികൃതമായി ഡ്രൈവിങ് പരിശീലനം നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ബോണറ്റ് നമ്പർ നൽകുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version