Connect with us

ക്രൈം

കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി; പാനൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു

Published

on

20240623 175439.jpg

കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി. ന്യൂമാഹിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്. തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു.

ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പ് സിപിഎം- ബിജെപി സംഘര്‍ഷം നടന്നിരുന്നു. അന്ന് വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടാവുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ജില്ലയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തുന്നത്.

ഇന്നലെ കണ്ണൂര്‍ കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ ബോംബുകള്‍. എരഞ്ഞോളി സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെയാണ് കൂത്തുപറമ്പിന് പിന്നാലെ ന്യൂമാഹിയില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.

നേരത്തെ ഉച്ചയ്ക്ക് കണ്ണൂര്‍ പാനൂരില്‍ നടുറോഡില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ഏറുപടക്കമാണെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞതെന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version