Connect with us

ദേശീയം

ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോ​ഗിച്ച് സ്ഫോടനം, രണ്ട് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

Untitled design 82

ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. ഡ്രോൺ ഉപയോ​ഗിച്ചായിരുന്നു സ്ഫോടനം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് പരുക്കേറ്റു.

അഞ്ച് മിനുറ്റ് വ്യത്യാസത്തിൽ രണ്ട് തവണ സ്ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തിൽ റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

സ്ഫോടനത്തെ തുടർന്ന് ജമ്മുവിൽ ജാ​ഗ്രത മുന്നറിയിപ്പു നൽകി. സ്ഫോടനത്തിൽ ജീവഹാനിയോ യന്ത്രങ്ങൾക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് ഡിഫൻസ് പിആർഒ ലെഫ്റ്റനന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറയുന്നത്.

പുലർച്ചെ 1.42 നാണ് സ്ഫോടന ശബ്ദം കേട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഒരു കിലോമീറ്റർ അപ്പുറത്തേക്ക് ശബ്ദം കേൾക്കാവുന്ന തരത്തിലുള്ളതായിരുന്നു സ്ഫോടനം. അതിനു പിന്നാലെ പൊലീസും ഫോറൻസിക് വിദ​ഗ്ദരുമുൾപ്പടെയുള്ളവർ സംഭവസ്ഥലത്തെത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version