ദേശീയം
ഗോത്രവർഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച് ബി.ജെ.പി നേതാവ്; പ്രതിഷേധം
അസ്വസ്ഥജനകവും ലജ്ജാകരവുമായ വാർത്തയാണ് മധ്യപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവമാണ് പുറത്തുവന്നത്. ക്രൂരതയുടെ ദൃശ്യങ്ങളടക്കം പുറത്തായിട്ടുണ്ട്.
സിധി ജില്ലയിലാണ് സംഭവം. ബി.ജെ.പി നേതാവ് പർവേശ് ശുക്ല എന്നയാളാണെന്ന് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബി.ജെ.പി എം.എൽ.എ കേദർ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് ഇയാൾ.സംഭവത്തിൽ നടപടി ആവശ്യപ്പെട്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയും കോൺഗ്രസ് അടക്കം പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. ‘ഇതാണോ ബി.ജെ.പിയുടെ ഗോത്രവർഗക്കാരോടുള്ള സ്നേഹം? ബി.ജെ.പി നേതാവ് എന്തുകൊണ്ട് അറസ്റ്റിലായിട്ടില്ല? ഇത് ജംഗിൾ രാജ് ആണ്’ -കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും കടുത്ത രോഷമാണ് ഉയരുന്നത്.