Connect with us

കേരളം

ബാഗില്‍ കൊണ്ടുനടന്നത് എന്താണെന്ന് വ്യക്തമാക്കണം; വെല്ലുവിളിയുമായി പ്രസീത

a526cfad7de4ad2a9e99e391212b6f2923179446eaf2bd6ba4caa58a319c575e

താന്‍ സി.പി.എം നേതാവ് പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും സി.കെ. ജാനുവിന് പണം നല്‍കിയെന്നും ഉള്ള വിവാദത്തില്‍ ​ഗൂഢാലോചനയുണ്ടെന്നുളള കെ. സുരേന്ദ്രന്റെ ആരോപണത്തില്‍ പ്രതികരണവുമായി ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത രംഗത്ത്. പണം കൊടുത്തില്ല എന്നാണ് ബി.ജെ.പിയും സുരേന്ദ്രനും പറയുന്നത്. പണം വാങ്ങിയില്ലെന്ന് ജാനുവും പറയുന്നു. ബാഗില്‍ ഇട്ടു നടന്നു എന്ന് പറഞ്ഞത് പണം അല്ലെങ്കില്‍ പിന്നെ എന്താണെന്ന് വ്യക്തമാക്കേണ്ടത് ബി.ജെ.പിയാണ്.

രഹസ്യമായി ബാഗിലിട്ട് നടന്നത് എന്താണെന്ന് ബി.ജെ.പിയും സുരേന്ദ്രനും വ്യക്തമാക്കണമെന്നും പ്രസീത ആവശ്യപ്പെട്ടു. ജാനുവിന് പണം കൊടുത്തില്ലെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് പണം എന്തുചെയ്തു. പൈസ കൈമാറി കിട്ടിയാല്‍ മാത്രമേ പത്രസമ്മേളനം നടത്തൂ എന്നാണ് ജാനു പറഞ്ഞത്. അപ്പോഴാണ് ഇത് കൃഷ്ണദാസ് അറിയുമോ, സി.കെ. ജാനു പറയുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചത്. രണ്ട് ദിവസമായി ബാഗിലിട്ട് നടക്കുകയാണ്, റിസ്‌കാണെന്ന് സുരേന്ദ്രന്‍ പറഞ്ഞതായും പ്രസീത വ്യക്തമാക്കി.

വിവാദം ഉണ്ടായതിനു ശേഷം ബി.ജെ.പി. നേതാക്കള്‍ ആരും വിളിച്ചിട്ടില്ല. ബത്തേരി ഇലക്ഷനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ടെന്നും അടുത്ത ദിവസം തന്നെ എന്‍.ഡി.എ വിടാനുള്ള തീരുമാനം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. അതേസമയം ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിലും അവര്‍ പ്രതികരിച്ചു. സി.പി.എമ്മുമായോ ജയരാജനുമായോ ഒരു ബന്ധവും ഉണ്ടായിട്ടില്ല.

തങ്ങളുടേത് ഒരു പട്ടികജാതി പ്രസ്ഥാനമായതിനാലാകാം ബി.ജെ.പി ഇതിലേക്ക് സി.പി.എമ്മിനെ വലിച്ചിഴച്ചതെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.സി.കെ. ജാനുവിന് എന്‍.ഡി.എയുടെ ഭാഗമാകാന്‍ പത്ത് ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് എഡിറ്റ് ചെയ്തതാണെന്നാണ് കരുതപ്പെടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version