Connect with us

കേരളം

ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്ന ബിൽ നാളെ; വിഴിഞ്ഞം സമരത്തിൽ അടിയന്തര പ്രമേയം കൊണ്ട് വരാൻ പ്രതിപക്ഷം

ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ നാളെ നിയമ സഭയിൽ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബിൽ പാസാക്കാൻ ആണ് ശ്രമം. ഗവർണറെ പിന്തുണക്കാൻ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിർക്കും.

സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ അടിയന്തര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസത്തെ സമവായ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

വിദേശ മദ്യത്തിന് നാല് ശതമാനം വിൽപ്പന നികുതി കൂട്ടുന്നതിനുള്ള വിൽപ്പന നികുതി ഭേദഗതിബിൽ അവതരിപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുവാദം നൽകി. ധനമന്ത്രി കെഎൻ ബാലഗോപാലിനോടുള്ള പ്രീതി ഗവർണർ പിൻവലിച്ച സാഹചര്യത്തിൽ ധന വകുപ്പിന്റെ ഈ ബിൽ ഗവർണർ അംഗീകരിക്കാൻ വൈകിയത് അനിശ്ചിതത്വമുണ്ടാക്കിയിരുന്നു.

അംഗീകാരം വൈകിയതിനാൽ തിങ്കളാഴ്ച കാര്യോപദേശക സമിതി യോഗത്തിൽ ഈ ബില്ലവതരിപ്പിക്കുന്നതിനുള്ള സമയം തീരുമാനിക്കാനായില്ല.15വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം 13ന് പിരിയാനും കാര്യോപദേശക സമിതി ശുപാർശ ചെയ്തു. പല അംഗങ്ങളും ഫുട്‌ബോൾ ലോകകപ്പിന്റെ അവസാന മത്സരങ്ങൾ കാണാൻ ഖത്തറിൽ പോകുന്നുണ്ട്. അവരുടെ സൗകര്യം കണക്കിലെടുത്താണിത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version