കേരളം
ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.
ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നി സ്ഥാപനങ്ങള്‍ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും പണം അധികമായി സംഭാവനയായി സ്വീകരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.
ഫോണും പിടിച്ചെടുത്തിട്ടുണ്ട്. 2012ല്‍ കെ.പി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
രാവിലെ പരിശോധനയക്ക് കെപി യോഹന്നാന്റെ വീട്ടില്‍ ആദായനികുതി സംഘമെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയ്യായ വൈദീകന്‍ അവിടെയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് 57 ലക്ഷം രൂപ കണ്ടെടുത്തത്.
ഇവരുമായി ബന്ധപ്പെട്ട നാല്‍പതു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് തലസ്ഥാനത്ത് കേന്ദ്ര സ്റ്റുഡിയോയുള്ള ഒരു മാധ്യമ സ്ഥാപനത്തിലും റെയ്ഡ് നടന്നത്. പ്രക്ഷേപണം തുടങ്ങിയ ദിവസംതന്നെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ ചാനലിനായി പണം മുടക്കിയവരില്‍ ബിലീവേഴ്‌സ് ചര്‍ച്ചും ഉണ്ടെന്നാണ് ആദായനികുതി വിഭാഗത്തിന് ലഭിച്ച വിവരം.
ഈ സ്ഥാപനത്തിന്റെ മേധാവിയുടെ ചങ്ങനാശേരിയിലും തിരുവനന്തപുരത്തും ഉള്ള വീടുകളിലും ആദായ നികുതി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. പണമിടപാട് സംബന്ധിച്ച നിരവധി രേഖകളും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഈ ടെലിവിഷന്‍ ഗ്രൂപ്പിന്റെ തന്നെ കീഴിലുള്ള പത്രത്തിനും യോഹന്നാന്‍ പണം മുടക്കിയതായി പറയപ്പെടുന്നുണ്ട്.