Connect with us

കേരളം

‘നദികളിലെ ഏറ്റവും വലിയ പോരാട്ടം ഇത്തവണയും’: കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ 21ന്

Screenshot 2024 03 16 185531

ഇന്ത്യന്‍ നദികളിലെ ഏറ്റവും വലിയ നീന്തല്‍ മത്സരമായ കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ ഏപ്രില്‍ 21 ആലുവ പെരിയാറില്‍ നടക്കുമെന്ന് സംഘാടകര്‍. 700 ലധികം പേര്‍ പങ്കെടുക്കുന്ന സ്വിമ്മതോണ്‍, തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നീന്തല്‍ താരങ്ങളെ കൂടാതെ വിദേശീയരും മത്സരത്തില്‍ പങ്കെടുക്കും. പ്രായ പരിധി ഇല്ല. ചെന്നെയില്‍ നിന്നുള്ള 45 ഓട്ടിസം കുട്ടികള്‍ അടങ്ങുന്ന ടീം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പങ്കെടുക്കാന്‍ എത്തുന്നുണ്ട്. 2000 സിഡ്‌നി ഒളിംപ്യനായ നിഷ മില്ലറ്റ് നേതൃത്വം നല്‍കുന്ന ബംഗളൂരു നിഷ മില്ലറ്റ് സ്വിമ്മിങ് അക്കാദമിയുടെ 40 അംഗ സംഘവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ ഇതിനോടകം പ്രശസ്തി നേടിയ ‘കൊച്ചി സ്വിമ്മത്തോണ്‍ ഈ വര്‍ഷം ‘അള്‍ട്രാ’, പത്തു മൈല്‍ ദൂരം കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തു മൈല്‍ കൂടാതെ, 10 കി.മീ, 6 കി.മീ, 2 കി.മീ എന്നിവയും, തുടക്കകാര്‍ക്കായി 400 മീറ്റര്‍ റിവര്‍ ക്രോസ്സിങ്ങും ചേര്‍ത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ആലുവ ബാങ്ക് ജംഗ്ഷന് സമീപമുള്ള കടത്തുകടവില്‍ നി്ന്ന് രാവിലെ അഞ്ചു മണി മുതല്‍ ഉച്ചക്ക് ഒന്നു വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിനായി പെരിയാര്‍ അഡ്വവഞ്ചേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ 150 പേരടങ്ങുന്ന ക്രൂ സജ്ജരായിയിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച കയാക്ക് ടീം, വഞ്ചികള്‍, റെസ്‌ക്യൂ ബോട്ട് എന്നിവയും സഹായത്തിനായി പ്രദേശത്തുണ്ടാകും. നീന്തല്‍ പ്രോത്സാഹിപ്പിക്കുക, മുങ്ങി മരണങ്ങള്‍ ഒഴിവാക്കുക, കേരളത്തില്‍ നിന്ന് ഒരു ഒളിമ്പ്യനെയെങ്കിലും കണ്ടെത്തുക, ആലുവയെ എക്കോ ടൂറിസം ആന്‍ഡ് ആഡ്വഞ്ചേഴ്‌സ് സ്‌പോട്‌സ് ആക്കി മാറ്റുക, പുഴകളും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version