Connect with us

കേരളം

ഓണാവധിയെ തുടര്‍ന്ന് കൊവിഡ് പരിശോധനയിലും വാക്സിനേഷനിലും കുറവ്

Published

on

ഓണാവധി ദിനങ്ങളിൽ ‌ സംസ്ഥാനത്തെ കോവിഡ് പരിശോധനയിലും വാക്സിനേഷനിലും കുറവ്. പരിശോധന ഒരു ലക്ഷത്തിൽ താഴ്ന്നതോടെ ടിപിആർ മുകളിലേക്കായി. തിരുവോണ ദിവസമായ ശനിയാഴ്ച 30,000ൽ താഴെ പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്. ‌

ഓ​ഗസ്റ്റ് മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. ഓരോ ദിവസം പിന്നിടുമ്പോഴും പരിശോധനകളുടെ എണ്ണം കുറഞ്ഞു വന്നു. തിരുവോണ ദിവസത്തിലേക്ക് എത്തിയപ്പോൾ നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ഇതോടെ ടിപിആർ 17.73 ആയി ഉയർന്നു.

ഓണാഘോഷത്തെ തുടർന്നുണ്ടായ കോവിഡ് വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും കേസുകൾ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടണം എന്ന നിർദേശമാണ് ഉയരുന്നത്. വാക്സിനേഷൻ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്.

ഈ മാസം 13ന് അഞ്ചരലക്ഷത്തിന് മീതെ പേർക്ക് വാക്സിൻ നൽകിയിരുന്നു. എന്നാൽ പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്സിനേഷൻ ഉയർത്താനായില്ല. പുതുതായി വാക്സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സിൻ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version