Connect with us

ദേശീയം

BharOS ആദ്യം പരീക്ഷിച്ചു നോക്കി കേന്ദ്രമന്ത്രിമാർ

Published

on

മദ്രാസ് ഐഐടി തദ്ദേശീയമായി വികസിപ്പിച്ച് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ് (BharOS) കേന്ദ്ര ഐടി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ പരീക്ഷിച്ചു. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു. ഭരോസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഐടി മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

എട്ട് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. എന്നാൽ ഇന്ന് എല്ലാവരും ആ ലക്ഷ്യം അംഗീകരിക്കുകയാണ്, ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഈ യാത്രയിൽ വെല്ലുവിളികളുണ്ടാവും. ഈ സംവിധാനം വിജയിക്കാൻ ആഗ്രഹിക്കാത്ത നിരവധിയാളുകൾ ചുറ്റിലും വെല്ലുവിളി സൃഷ്ടിക്കാനുണ്ടാവും അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഊന്നൽ കൊടുക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ദിവസങ്ങൾക്ക് മുമ്പ് മദ്രാസ് ഐഐടി ഭരോസ് അവതരിപ്പിച്ചത്. നിലവിൽ വിപണിയിലുള്ള സ്മാർട്ഫോണുകളിൽ ഉപയോഗത്തിലുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓഎസിനും ആപ്പിളിന്റെ ഐഒഎസിനും പകരമായി സ്മാർട്ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ആണിത്.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ് വികസിപ്പിക്കപ്പെട്ടത്. പ്രധാനമായും സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതുമേഖല സംവിധാനങ്ങളിലും ഉപയോഗിക്കുന്നതിനു വേണ്ടിയാണിത് തയ്യാറാക്കിയത്. വിദേശ നിർമിത ഓപ്പറേറ്റിങ് സിസ്റ്റവും സ്മാർട്ഫോണുകളും ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് പ്രചാരം നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

നിലവിൽ ഭരോസിന്റെ സേവനങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാവില്ല. പകരം അതീവ സ്വകാര്യതയും സുരക്ഷയും ആവശ്യമായി വരുന്ന സ്ഥാപനങ്ങൾക്കും അതീവ രഹസ്യാത്മകതയുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നവരും നിയന്ത്രിത ആപ്പുകൾ വഴി രഹസ്യ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നവരുമായ ഉപഭോക്താക്കൾക്കുമാണ് ഭരോസിന്റെ സേവനം ലഭിക്കുക. ഈ ഉപഭോക്താക്കൾക്ക് സ്വകാര്യ 5ജി നെറ്റ് വർക്കിൽ പ്രൈവറ്റ് ക്ലൗഡ് സർവീസ് ആക്സസ് ഉണ്ടായിരിക്കണം.

ജാൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഭരോസ് വികസിപ്പിച്ചത്. മദ്രാസ് ഐഐടിയുടെ പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷന് കീഴിൽ തുടക്കമിട്ട സ്ഥാപനമാണിത്. നാഷണൽ മിഷൻ ഓൺ ഇൻറർ ഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് (NMICPS) ദൗത്യത്തിന് കീഴിൽ കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയമാണ് മദ്രാസ് ഐഐടി പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷന് സാമ്പത്തിക പിന്തുണ നൽകുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version