Connect with us

കേരളം

ബെവ്ക്യൂ ആപ്പ് വൈകിയേക്കും; അഞ്ച് ദിവസമെങ്കിലും താമസം വരുമെന്ന് ഫെയർ കോഡ്

Published

on

201a04544ac24cbee9ed7339354cfe1ec7d96307bfdf3bf3d200849bd2229421

ബെവ്ക്യൂ ആപ്പ് വൈകിയേക്കും. അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്ന് ഫെയർ കോഡ് അധികൃതർ. ബാർ, ബെവ്കോ ഔട്ട്ലെറ്റ് എന്നിവയുടെ വിവരം ഉൾപ്പെടുത്തണം. സെർവർ സ്പേസ് പ്രവർത്തന സജ്ജമാക്കണം. മൊബൈൽ കമ്പനികളുമായി സംസാരിച്ച് ഒടിപി സംബന്ധിച്ച് കരാർ ഉണ്ടാക്കണം.ആപ്പ് വഴി ബുക്കിംഗ് ഏർപെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്.അതേ സമയം ബെവ് ക്യൂ ആപ്പ് വേണ്ടെന്ന നിലപാടിലാണ് എക്‌സൈസും ബവ്‌കോയും. പൊലീസിനെ നിയോഗിച്ച് തിരക്ക് നിയന്ത്രിക്കാമെന്ന് നിലപാട്. എക്‌സൈസ് മന്ത്രി വിളിച്ച യോഗം ഇന്ന് ചേരും

ഇത്രയും കാര്യങ്ങൾക്കായി പ്രവർത്തനം തുടങ്ങിയെന്ന് ഫെയർ കോഡ് അധികൃതർ അറിയിച്ചു. ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ആപ്പ് നിർമ്മാതാക്കളായ ഫെയർ കോഡ് പറയുന്നു.

അതേ സമയം സംസ്ഥാനത്ത് ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മദ്യവിതരണത്തിന് ബെവ്ക്യൂ ആപ്പ് ഏര്‍പ്പെടുത്തിയത്. കോവിഡ് നിരക്ക് കുറഞ്ഞതോടെ ജനുവരി അവസാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബാറുകളും ബീവറേജുകളും അടച്ചതോടെ ബീവറേജ് കോര്‍പറേഷന് കനത്ത നഷ്ടമാണ് നേരിട്ടത്. ഇത് മറികടക്കാനാണ് പെട്ടന്ന് തന്നെ ബാറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version