Connect with us

കേരളം

ഓൺലൈൻ മദ്യവ്യാപാരം നേട്ടമായതോടെ; കൂടുതല്‍ ഷോപ്പുകൾ ഓൺലൈനാക്കാൻ നടപടി

bevco

ഓൺലൈൻ മദ്യവ്യാപാരം നേട്ടമായതോടെ കൂടുതൽ കടകളിലേക്കു സംവിധാനം വ്യാപിപ്പിക്കാൻ ബീവറേജസ് കോർപറേഷൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽകൂടി അടുത്ത മാസം ഓൺലൈൻ ബുക്കിങ് തുടങ്ങും. ഒരു വർഷത്തിനകം എല്ലാ പ്രധാന ഷോപ്പുകളിലും ഓൺലൈൻ സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കോർപറേഷൻ. നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോ ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ബുക്കിങ് തുടങ്ങിയത്.

ബുക്കിങ് ആരംഭിച്ച ഓഗസ്റ്റ് 17 മുതൽ 25 വരെയുള്ള വിൽപന നോക്കിയാൽ മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തെ പഴവങ്ങാടി ഷോപ്പിൽ 215 പേർ ഓൺലൈനിലൂടെ ബുക്ക് ചെയ്തു, വരുമാനം 2,86,000 രൂപ. എറണാകുളം ഗാന്ധിനഗർ ഷോപ്പിൽ 313 പേർ ബുക്ക് ചെയ്തപ്പോൾ 7,47,330 രൂപ വരുമാനം കിട്ടി. കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിൽ 329 പേർ ബുക്ക് ചെയ്തു, വരുമാനം 3,27,000. വിലകൂടിയ മദ്യങ്ങൾ മാത്രമായിരുന്നു ഓൺലൈൻ ബുക്കിങ്ങിനുണ്ടായിരുന്നത്. എന്നിട്ടും ഇത്രയും തുക ലഭിച്ചത് മികച്ച പ്രതികരണമായി ബെവ്കോ കാണുന്നു.

ഓൺലൈൻ സംവിധാനത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നടത്തിയ സർവേയിലും നല്ല അഭിപ്രായമാണ് ലഭിച്ചത്. ശരാശരി 500 മദ്യ ഇനങ്ങളാണ് സാധാരണ ഷോപ്പിലുള്ളതെങ്കില്‍ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ഏകദേശം 50 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ സംവിധാനം വിജയമായതോടെ കൂടുതൽ മദ്യ ഇനങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തും. http:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്കിങ് സൈറ്റിൽ ഏത്തേണ്ടത്. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുമ്പോൾ അതിലേക്കു വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തീകരിക്കണം.

തുടർന്നുള്ള കോളങ്ങളിൽ പേര്, ജനനത്തീയതി, ഇ–മെയിൽ ഐഡി എന്നിവ നൽകി പ്രൊഫൈൽ തയാറാക്കണം. ഇതുകഴിഞ്ഞാൽ ഷോപ്പുകളുടെ വിവരങ്ങളും മദ്യഇനങ്ങളുടെ വിശദാംശങ്ങളുമുള്ള പേജിലേക്കു പോകാം. ജില്ല, മദ്യശാല എന്നിവ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിലേക്കു മാറ്റി ഓർഡർ നൽകി ഓൺലൈനിൽ പണമടയ്ക്കാം. റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങൾ, മദ്യം കൈപ്പറ്റേണ്ട സമയം എന്നിവ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ എസ്എംഎസായി ലഭിക്കും. ഷോപ്പിലെത്തി റഫറൻസ് നമ്പർ നൽകി മദ്യം വാങ്ങാം. റജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് വീണ്ടും മദ്യം വാങ്ങണമെങ്കിൽ വീണ്ടും വെബ്സൈറ്റിൽ ബുക്ക് ചെയ്യണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version