കേരളം
ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം
രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരമായ ദീന്‍ ദയാല്‍ ഉപദ്ധ്യോയ പഞ്ചായത് സശാക്തീകരണ്‍ അവാര്‍ഡ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. തുടര്‍ച്ചയായി മൂന്നാം തവണയാണ് തലസ്ഥാന ജില്ലാ പഞ്ചായത്ത് ഈ റിക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്നത്.
പ്രതിസന്ധികാലത്തെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ്‌കുമാര്‍ പറഞ്ഞു. പദ്ധതി തുകയുടെ മികച്ച വിനിയോഗം, പദ്ധതികളുടെ ആസൂത്രണ മികവ്, ജനോപാകരപ്രദമായ മികച്ച പദ്ധതികള്‍ നടപ്പിലാക്കാല്‍ തുടങ്ങി പൊതുവായ ഭരണപരമായ കാര്യങ്ങളില്‍ പുലര്‍ത്തിയ കൃത്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.2020-21 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ പൊതുവിഭാഗത്തില്‍ 99 ശതമാനവും പ്രതേക ഉപപദ്ധതി വിഭാഗത്തില്‍ 98 ശതമാനവും, പട്ടികവര്‍ഗ ഉപപദ്ധതി വിഭാഗത്തില്‍ 92 ശതമാനവും വിനിയോഗിക്കാന്‍ സാധിച്ചു.
ഉത്പാദന മേഖലയില്‍ മാത്രം 32 ശതമാനത്തോളവും വിവിധ ഘടക പദ്ധതികളില്‍ വനിതകള്‍,വയോജക്ഷേമം, പാലിയേറ്റീവ് പരിചരണം, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, എന്നിവര്‍ക്കായി മികവുറ്റ പദ്ധതികള്‍ നടപ്പിലാക്കാനായി. പാര്‍പ്പിട മേഖലക്കും, ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കിയ പദ്ധതികള്‍ എല്ലാം തന്നെ ജില്ലാ പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നതിനു സാധിച്ചു. കോവിഡ് മഹാമാരികാലത്തു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുവാന്‍ സാധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ ജില്ലാ ആശുപത്രികളിലും പ്രതേക കോവിഡ് വാര്‍ഡുകള്‍ സജീകരികരിയ്ക്കുകയും ആവിശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍, എന്നിവ യഥാസമയം നല്‍കുകയും രോഗികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.
ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ആശ്വാസമായി ആശ്വാസ് എന്ന സൗജന്യ ഡയാലിസിസ് പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി.കൂടാതെ വൃക്ക കരള്‍ മാറ്റിവെക്കപ്പെട്ട രോഗികള്‍ക്ക് സൗജന്യ മരുന്നും നല്‍കി. ഇതിനായി ഒരു കോടി രൂപയോളം വകയിരുത്തി. പരമ്പരാഗത കൈതൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പട്ടിക ജാതി, ജനറല്‍ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ 3 കോടിയിലധികം രൂപ ചിലവഴിച്ചു. കൂടാതെ വനിതകള്‍ക്കുള്ള തൊഴില്‍ സംരംഭങ്ങള്‍ക്കായി 42 ലക്ഷം രൂപ ചിലവഴിച്ചു.
അഗതികള്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുന്ന പാഥേയം പദ്ധതിക്കായി 4 കോടി 25 ലക്ഷം രൂപ പദ്ധതി വര്‍ഷം ചിലവഴിക്കുകയുണ്ടായി. ഭിന്നശേഷിക്കാര്‍ക്കായി സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി, കുട്ടികളിലെ വളര്‍ച്ച വൈകല്യങ്ങള്‍ക്കുള്ള സംയോജിത ചികിത്സ പദ്ധതി, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്ന സ്‌നേഹസ്പര്‍ശം പദ്ധതി, ജില്ലാ പഞ്ചായത്തിന് കീഴില്‍ വിവിധ ഫാമുകളിലെ ഉത്പാദന വര്‍ധനവിന് ഉതകം വിധം വിവിധങ്ങളായ പദ്ധതികള്‍,പട്ടിക ജാതി പട്ടിക വര്‍ഗ മേഖലകളില്‍ നടപ്പിലാക്കുന്ന പഠനമുറി, കേദാര സമഗ്ര നെല്‍കൃഷി വികസന പദ്ധതി…
തുടങ്ങി മാതൃകാപരമായ മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പുലര്‍ത്തിയ ആസൂത്രണ മികവാണ് തിരുവനന്തപുരം ജില്ലാ പഞ്ചായതിനെ തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വരാജ് ട്രോഫിക്കും മൂന്നാം തവണ ദേശീയ പുരസ്‌ക്കാരത്തിനും അര്‍ഹമാക്കിയതെന്നു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ പറഞ്ഞു. മികച്ച പിന്തുണ നല്‍കിയ ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉന്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.