Connect with us

കേരളം

ബിബിസി – മോഡി ഡോക്യുമെന്ററി പ്രദര്‍ശനം തിരുവനന്തപുരത്തും കോഴിക്കോട്ടും; കണ്ണൂരില്‍ അനുമതി നിഷേധിച്ചു

Published

on

വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ലോ കോളജില്‍ നടന്നു. ലോ കോളജിലെ ക്ലാസ് മുറിയിലായിരുന്നു പ്രദര്‍ശനം. എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം.

കോഴിക്കോട് മുതലക്കുളം സരോജ് ഹാളില്‍ ഡിവൈഎഫ്‌ഐയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തടയുമെന്ന ബിജെപിയുടേയും യുവമോര്‍ച്ചയുടേയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഹാളിന് പുറത്ത് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

അതേസമയം കണ്ണൂര്‍ ക്യാമ്പസില്‍ വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. മങ്ങാട്ടു പറമ്പില്‍ ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്‌ഐ തീരുമാനിച്ചിരുന്നത്. ക്യാമ്പസില്‍ പ്രദര്‍ശനം അനുവദിക്കാനാകില്ലെന്ന് ക്യാംപസ് ഡയറക്ടര്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

എറണാകുളം മഹാരാജാസ് കോളജ്, ലോ കോളജ് തുടങ്ങി സംസ്ഥാനത്തെ കലാലയങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും അറിയിച്ചു. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version