Connect with us

കേരളം

സബ്‌സിഡി സാധനങ്ങള്‍ വാങ്ങാൻ റേഷന്‍ കാര്‍ഡ് നിര്‍ബന്ധം; സപ്ലൈകോയില്‍ ഇന്നുമുതല്‍ ബാര്‍കോഡ് സ്‌കാനിങ് ‌‌

Published

on

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ ഇന്നു മുതല്‍ ബാര്‍കോഡ് സ്‌കാനിങ്ങ് സംവിധാനം. റേഷന്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച് റേഷന്‍ കാര്‍ഡ് നമ്പര്‍ സ്‌കാന്‍ ചെയ്തുമാത്രം നല്‍കാന്‍ സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് പട്‌ജോഷി നിര്‍ദേശം നല്‍കി.

സപ്ലൈകോയുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പീപ്പിള്‍സ് ബസാറുകളിലും ഇന്നുമുതല്‍ ഇതുപാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി സബ്‌സിഡി ദുരുപയോഗം ചെയ്യുന്നതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.

ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച് കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യതയും കുറയും. സപ്ലൈകോ ഔട്ട്‌ലെറ്റുകലില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡോ, മൊബൈല്‍ ഫോണിലെ ഡിജിലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ റേഷന്‍കാര്‍ഡോ ഹാജരാക്കണം.

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സൂപ്പര്‍ സ്‌റ്റോറുകളിലും വരുംദിവസങ്ങളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സപ്ലൈകോ അറിയിച്ചു. സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version