Connect with us

ദേശീയം

മലയാളം സംസാരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക്; ജി ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലർ റദ്ദാക്കി

Published

on

6df9dc369c41bf1500b27a72b68de2b15381fc328473fc11c1b054a24c8d7db1

ഡൽഹി ജിബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വിവാദ സർക്കുലർ ആശുപത്രി അധികൃതർ റ​ദ്ദാക്കി. ഉത്തരവ് വിവാ​ദമായതിനെ തുടർന്ന് ആശുപത്രി അധികൃതർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

സർക്കുലറിനെതിരെ പ്രതിഷേധവുമായി ഡൽഹിയിലെ മലയാളി നഴ്സുമാർ രം​ഗത്തെത്തിയിരുന്നു. ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ മാപ്പ് പറയണമെന്ന് നഴ്സസ് യൂണിയനും ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ നേതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു. വിവാ​ദം കനത്തതിനെ തുടർന്നാണ് അധികൃതർ ഉത്തരവ് റദ്ദാക്കിയത്.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് വിലക്കിയത്. ജി ബി പന്ത് ആശുപത്രിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. തൊഴില്‍ സമയത്ത് നഴ്‌സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം.
തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം21 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം7 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version