ദേശീയം
എൻസിപി പ്രതിഷേധം ദിനം; ലക്ഷദ്വീപിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ
ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദ്വീപിൽ നാളെ എൻസിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ.
പ്രതിഷേധങ്ങൾക്ക് തടയിടാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ വിമർശിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ദ്വീപിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
ജുമുഅ നിസ്‌കാരമടക്കം അനുവദിച്ചിരുന്നില്ല. ഇതടക്കമുള്ള നടപടികൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് ദ്വീപ് നിവാസികൾ ആരോപിച്ചു.