കേരളം
ബക്രീദ് അവധി നാളെ; പരീക്ഷകൾ മാറ്റി
ബക്രീദ് പ്രമാണിച്ച് ഇന്നു പ്രഖ്യാപിച്ചിരുന്ന പൊതു അവധി നാളത്തേക്കു മാറ്റി ഉത്തരവായി.
എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കേരള സർവകലാശാലയുടെ നാളെയും 22നുമുള്ള ആറാം സെമസ്റ്റർ ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ 22, 23, 24 തീയതികളിലേക്ക് മാറ്റി.
നാളെ നടത്താനിരുന്ന ആറാം സെമസ്റ്റർ ബിവോക് സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് പ്രാക്ടിക്കൽ പരീക്ഷ 24ലേക്കും മാറ്റി. കുസാറ്റ് പരീക്ഷകൾ 22-ാം തിയതി നടത്തും. കണ്ണൂർ പരീക്ഷകളിൽ ഒരെണ്ണമൊഴികെ 22, 23 തീയതികളിലേക്കുമാണു മാറ്റിയത്. കാലിക്കറ്റ് സർവകലാശാലയുടെ പുതിയ പരീക്ഷാക്രമം വെബ്സൈറ്റിൽ ലഭിക്കും എംജിയിൽ പുതിയ തീയതി പിന്നീട്.
സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു പ്രവൃത്തിദിവസം ആയിരിക്കും.
ബാങ്കുകൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിലുള്ള സ്ഥാപനങ്ങൾക്കും ഉത്തരവു ബാധകമാണ്. റേഷൻ കടകൾക്ക് ഇന്നു പ്രവൃത്തിദിവസവും നാളെ അവധിയുമാണെന്നു ഭക്ഷ്യ–പൊതുവിതരണ വകുപ്പ് അറിയിച്ചു.