Connect with us

കേരളം

അഴകിയ ലൈലയ്ക്ക് അവകാശികളുണ്ട്; ആരോപണവുമായി സംഗീത സംവിധായകൻ സിർപ്പി

Published

on

20240707 121345.jpg

തിയേറ്ററിൽ മികച്ച നേട്ടം സ്വന്തമാക്കിയതിന് ശേഷം ഒടിടിയിൽ പ്രദർശനം തുടരുകയാണ് വിപിൻ ദാസ് സംവിധാനത്തിലൊരുങ്ങിയ ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസിലും കളക്ഷനിൽ മുന്നിട്ടു നിന്നിരുന്നു. ഇപ്പോഴിതാ സിനിമയക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ സിർപ്പി.

ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘അഴകിയ ലൈല’ എന്ന പാട്ടുമായി ബന്ധപ്പെട്ടാണ് ആരോപണം. ‘ഉള്ളത്തൈ അള്ളിത്താ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിർപ്പി ഒരുക്കിയ അഴകിയ ലൈല എന്ന ഗാനം ഹിറ്റായിരുന്നു. പാട്ടിൻ്റെ അവകാശം നിർമ്മാതാക്കൾ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയിൽ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താൻ അറിഞ്ഞില്ലെന്നും ആരും അറിയിച്ചില്ലെന്നുമാണ് സിർപ്പി സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ആശങ്ക പ്രകടിപ്പിച്ചത്.

സംഭവം തന്നെ വിഷമിപ്പിച്ചുവെന്നും എന്നുകരുതി സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും സിർപ്പി പറഞ്ഞു. കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്സിലെങ്കിലും കൊടുക്കണം. ‘സിനിമ ഇതുവരെ ഞാൻ കണ്ടിട്ടില്ല. പക്ഷെ എന്റെ പേര് ക്രഡിറ്റ്സിൽ ചേർക്കാൻ ഞാൻ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നതായിരിക്കും, സിർപ്പി വ്യക്തമാക്കി.

നേരത്തെ, ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയിൽ ‘കൺമണി അൻപോട്’ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഇളയരാജ രംഗത്തെത്തിയിരുന്നു. എന്നാൽ പാട്ടിൻ്റെ അവകാശം വാങ്ങിയിട്ടുണ്ടെന്നായിരുന്നു നിർമ്മാതാക്കളായ പറവ ഫിലിംസ് അറിയിച്ചത്. എന്നാൽ പാട്ടിൻ്റെ പകർപ്പവകാശത്തെച്ചൊല്ലി ‘മഞ്ഞമ്മേൽ ബോയ്സ്’ ടീമിന് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു ഇളയരാജ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version