Connect with us

ദേശീയം

ആസാദി കാ മഹോത്സവ്”, “ഇന്ത്യ @ 75”,  ശ്രീ ചിത്രയെ അഭിനന്ദിച്ച് മോഹൻലാൽ

Published

on

13

ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ  എഴുപത്തിയഞ്ചാം വാർഷികം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം  രാജ്യമൊട്ടാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ ,  “ആസാദി കാ മഹോത്സാവിന്റെ”     സംയുക്ത  ‘ലോഗോ’ മോഹൻലാൽ പ്രകാശനം ചെയ്തു.

ചടങ്ങിൽ ഓൺലൈൻ ആയി സംസാരിച്ച മോഹൻലാൽ , ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ  സംഘടിപ്പിക്കുന്ന  ‘ആസാദി കാ അമൃത് മഹോത്സവ്, എന്ന പരിപാടിയുടെ മഹത്വവും പ്രാധാന്യവും  ഓർമിപ്പിക്കുകയും, ഹൈബ്രിഡ് ആഘോഷം സംഘടിപ്പിച്ച ശ്രീ ചിത്രയെ അഭിനന്ദിക്കുകയും ചെയ്തു. 

‘മോഹൻലാൽ’ എന്ന നടനവിസ്മയത്തിന്റെ കഴിവുകൾ പ്രത്യേകം തയാറാക്കിയ ദേശ ഭക്തി ഉയർത്തുന്ന ഡോക്യുമെന്ററി യിലൂടെ,  ഓർഗനൈസിങ് ചെയര്മാന് പ്രൊഫസർ ആശാലത സദസ്സിനെ പരിചയപ്പെടുത്തി.

ഇന്ത്യ @ 75 ആഘോഷങ്ങളുടെ ഭാഗമായി ശ്രീ ചിത്രയിൽ  നടന്ന  വിവിധ  ഡിജിറ്റൽ, സാംസ്കാരിക, ഫോട്ടോഗ്രാഫി , പെയിന്റിംഗ് , ലോഗോ   മത്സരങ്ങളുടെ  സമ്മാനദാനം ശ്രീ ചിത്രയുടെ പൂജപ്പുര ടെക്നോളജി വിഭാഗം മേധാവി ശ്രീ ഹരികൃഷ്ണ വർമ്മ നിർവഹിച്ചു. കോവിഡ്  പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ ശ്രീ ചിത്ര ഡയറക്ടർ പ്രൊഫസർ കെ ജയകുമാർ അധ്യക്ഷത വഹിച്ചു. മ്യൂസിക് ക്ലബ് അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ പ്രത്യേക  ശ്രദ്ധ ആകർഷിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version