Connect with us

കേരളം

കുറഞ്ഞ പലിശക്ക് വായ്പ് നൽകാമെന്നു പറഞ്ഞു യുവതിയെ പറ്റിച്ചു പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Published

on

n258201616750e063eb77a461dffd39916a5accc43eac25f0a4a00b0e377ed9c42a9d19b4f

യുവതിക്ക് കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നല്‍കാമെന്നും ഇതിനായി ബാങ്ക് മാനേജരെ കാണണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്‌ യുവതിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റിലായി. വട്ടപ്പാറ കണക്കോട് ജൂബിലി നഗറില്‍ കോട്ടമുകള്‍ കുന്നില്‍വീട്ടില്‍ ജെ.സനില്‍ദാസി(37)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. ബ്യൂട്ടിപാര്‍ലറില്‍ ജോലിചെയ്യുന്ന യുവതിയെ ഇയാളുടെ ഓട്ടോയില്‍ നെടുമങ്ങാട്ടേക്കുള്ള യാത്രാമധ്യേയാണ് പരിചയപ്പെടുന്നത്.

ഇതിനിടെ യുവതിയുടെ സാമ്ബത്തിക പരാധീനതകള്‍ മനസ്സിലാക്കി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്‌ ഇയാള്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

 

നെടുമങ്ങാട്ടുനിന്നും യുവതിയെ മെഡിക്കല്‍കോളേജിനു സമീപത്തെ ചാലക്കുഴി ഭാഗത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ പരാതിയിന്‍മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റുചെയ്തത്. മുന്‍പും ഇയാള്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായും തട്ടിപ്പുസംഘത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നെടുമങ്ങാട് സി.ഐ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. അഷ്റഫ്, എ.എസ്.ഐ.മാരായ വിജയന്‍, നൂറുല്‍ഹസന്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version