Connect with us

കേരളം

പോളിംഗ് ഏജന്‍റ് അറിയാതെ വോട്ട്; കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി

election

കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. പോളിംഗ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് പോളിംഗ് ഏജന്‍റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബി.എൽ.ഒയും ഉൾപ്പെടുന്നവർ തപാൽ വോട്ടിംഗ് നടത്തുന്നതായാണ് പരാതി.

പേരാവൂർ മണ്ഡലത്തിലെ മുണ്ടയാപറമ്പിൽ ഇത്തരത്തിൽ തപാൽ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു.വോട്ടിങ്ങിനായി എത്തിയ സംഘത്തിലെ പ്രിസൈഡിങ് ഓഫീസർക്കും ദൃശ്യങ്ങൾ പകർത്താനെത്തിയ ക്യാമറമാനും മാത്രമാണ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നത്.

മറ്റുള്ളവരുടെ തിരിച്ചറിയൽ കാർഡിൽ പേരോ, ഫോട്ടോയോ ഉണ്ടായിരുന്നില്ല എന്നും യുഡിഎഫ് ആരോപിക്കുന്നു. ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് കോൺഗ്രസ്സ് ആരോപിച്ചു.

വ്യാപകമായി തപാൽ വോട്ട് തിരിമറി നടത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സണ്ണി ജോസഫ് ചീഫ് ഇലക്ഷൻ കമ്മീഷണർ, റിട്ടേണിങ്ങ് ഓഫീസർ, കണ്ണൂർ ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version