Connect with us

കേരളം

ഓണ്‍ലൈന്‍ സൈറ്റിലൂടെ കാര്‍ വാങ്ങാന്‍ ശ്രമം: യുവാവിന്‌ 32,000 രൂപ നഷ്ടമായി

Published

on

1600x960 767613 online fraud

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് 32,000 രൂപ നഷ്ടമായി. പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് തട്ടിപ്പിനിരയായതായത്.

ഓണ്‍ലൈന്‍ സൈറ്റില്‍ വില്പനയ്ക്ക് കണ്ട കാര്‍ വാങ്ങുന്നതിന് ഫോണിലൂടെ ബന്ധപ്പെട്ട എബിയോട് കാറിന്റെ ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്‌നടത്തിയത്.

തിരുവനന്തപുരം പാങ്ങോട് മിലിറ്ററി കാന്റീന്‍ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ അമിത്കുമാര്‍ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. എബിക്ക് ഹിന്ദി അറിയാത്തതിനാല്‍ സമീപവാസിയുടെ സഹായത്തോടെ വിവരങ്ങള്‍ അറിഞ്ഞു.

വിശ്വസിപ്പിക്കാന്‍ ആര്‍മിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ലൈസന്‍സ് എന്നിവ അമിത് എബിയ്ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് വിഡിയോ കാള്‍ വിളിച്ചപ്പോള്‍ ക്യാമ്ബില്‍ ഇതിനെല്ലാം നിയന്ത്രണമുണ്ടെന്നു പറഞ്ഞു കൊണ്ട് മുഖം കാണിക്കാതെ സംസാരിച്ചു.

വാഹനം വാങ്ങാന്‍ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോള്‍ കോവിഡ് കാരണം ഇവിടെ ആരെയും കയറ്റില്ലെന്നായിരുന്നു മറുപടി.വാഹനം ആര്‍മിയുടെ പാഴ്‌സല്‍ വാഹനത്തില്‍ അയക്കാമെന്ന് അറിയിച്ചു.

ഇതിനുള്ള തുക ആദ്യം ഗൂഗിള്‍ പേയിലൂടെ വാങ്ങി. ആര്‍മി പാഴ്‌സലില്‍ അയച്ച വിവരങ്ങളുടെ രസീതും അയച്ചുകൊടുത്തു. കാര്‍ പറഞ്ഞ സമയത്ത് എത്താതായപ്പോള്‍ 50,000 രൂപ കൂടി അയക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതില്‍ സംശയം തോന്നിയാണ് കൂടുതല്‍ അനേഷണങ്ങള്‍ നടത്തിയത്. അപ്പോഴാണ് തട്ടിപ്പ് മനസിലായത്. വില്‍പനക്ക് കാണിച്ചിരുന്ന കാര്‍ കൊട്ടാരക്കര സ്വദേശിയുടേതാണ്. ഈ വിവരങ്ങളടക്കം പറവൂര്‍ പൊലീസില്‍ എബി പരാതി നല്‍കി.

തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച ഫോണും ബാങ്ക് അക്കൗണ്ടും ഉത്തരേന്ത്യയില്‍നിന്നാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version