Connect with us

കേരളം

അട്ടപ്പാടി ഐഎച്ച്ആർഡി കോളേജിനോട് 1.74 കോടി രൂപ നൽകാൻ നോട്ടീസയച്ച് ജലസേചന വകുപ്പ്

Untitled design (59)

അട്ടപ്പാടിയിലെ ഐഎച്ച്ആർഡി കോളജിന് ജലസേചന വകുപ്പ് നോട്ടീസ് നൽകി. കോളേജ് കെട്ടിടത്തിന്റെ വാടക കുടിശിക ഇനത്തിൽ ഒരു കോടിയിലേറെ രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കുടിശ്ശിക നൽകിയില്ലെങ്കിൽ കോളേജിന്റെ പ്രവർത്തനം തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർത്ഥികളും.

അട്ടപ്പാടി ജലസേചന പദ്ധതിയുടെ കെട്ടിടം 2010ലാണ് ഐഎച്ച്ആർഡി കോളേജ് തുടങ്ങാൻ വിട്ടു കൊടുത്തത്. അഞ്ച് വർഷത്തേക്കായിരുന്നു കരാർ. ഇപ്പോൾ 13 വർഷമായി. ഇതുവരെ വാടകയിനത്തിൽ ഒരു രൂപ പോലും കിട്ടിയില്ലെന്നാണ് ജലസേചന വകുപ്പിന്റെ പരാതി. വെള്ളക്കരവും കോളേജ് അടച്ചില്ല. കാലാവധി കഴിഞ്ഞിട്ടും കരാർ പുതുക്കിയിട്ടുമില്ല. 2010 മുതൽ 2023 വരെയുള്ള കാലത്തെ വാടകയായി 1,74,01,200 രൂപ ഉടൻ നൽകണമെന്നാണ് ജലസേചന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ഐഎച്ച്ആർഡി ഡയറക്ടർക്ക് കത്ത് നൽകി. എന്നാൽ വാടക എത്രയെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് ഐഎച്ച്ആർഡിയുടെ വിശദീകരണം.

കോളേജിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. 40 വർഷമായി നിർമാണം നിലച്ച അട്ടപ്പാടി പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത 210 ഹെക്ടർ റവന്യൂ ഭൂമി ജലവിഭവ വകുപ്പിന്റെ കൈയ്യിലുണ്ട്. ഇതിൽ നിന്ന് കോളജിനായി അഞ്ച് ഏക്കർ ഭൂമി വിട്ടുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version