Connect with us

കേരളം

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

Published

on

film critic.jpg

2023 ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം: ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്‌, ജൂറി നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി മത്സരിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫും ചേർന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

സമഗ്രസംഭാവനകള്‍ക്ക് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.

നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം എന്നിവര്‍ ചലച്ചിത്ര പ്രതിഭാപുരസ്‌കാരത്തിന് അർഹരായി.

അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിര്‍മ്മാണം: പ്രമോദ് ദേവ്, ഫാസില്‍ റസാഖ്)

മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം ഇതുവരെ, ആട്ടം), ഷെയ്ന്‍ നിഗം (ചിത്രം ആര്‍ഡിഎക്‌സ്, വേല)

മികച്ച സഹനടി: കെപിഎസി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം: നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി)

മികച്ച തിരക്കഥ : വി സി അഭിലാഷ് (ചിത്രം പാന്‍ ഇന്ത്യന്‍ സ്റ്റോറി)
മികച്ച ഗാനരചയിതാവ്: കെ.ജയകുമാര്‍ (ചിത്രം ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ചിത്രം ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (ചിത്രം അവള്‍ പേര്‍ ദേവയാനി)
മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം കാഞ്ചന കണ്ണെഴുതി…ചിത്രം ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയര്‍ (ഗാനം കാലമേ….ചിത്രം കിര്‍ക്കന്‍)
മികച്ച ഛായാഗ്രാഹകന്‍ : അര്‍മോ (ചിത്രം അഞ്ചക്കള്ളകോക്കന്‍)
മികച്ച ചിത്രസന്നിവേശകന്‍ : അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി)
മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്‌സ്)
മികച്ച കലാസംവിധായകന്‍ : സുമേഷ് പുല്‍പ്പള്ളി, സുനില്‍ മക്കാന(നൊണ)
മികച്ച മേക്കപ്പ്മാന്‍ : റോണക്‌സ് സേവ്യര്‍ (ചിത്രം പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം: ആര്‍.ഡി.എക്‌സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന്‍ (സംവിധാനം അരുണ്‍വര്‍മ്മ)

മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാന്‍ദാസിന്റെ രാമരാജ്യം (സംവിധാനം റഷീദ് പറമ്ബില്‍)
മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവില്‍രാജ്)

മികച്ച ലൈവ് അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന്‍ ജയകുമാര്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ സ്‌പോയ്ല്‍സ് (സംവിധാനം മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിര്‍മ്മാണം ജഷീത ഷാജി)

മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മല്‍)
മികച്ച അന്യഭാഷാ ചിത്രം: മാമന്നന്‍ (നിര്‍മ്മാണം റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്)

മികച്ച നവാഗത പ്രതിഭകള്‍ :
സംവിധാനം : സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹര മോഹം), ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)
അഭിനയം : പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (ചിത്രം സൂചന), രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം :
സംവിധാനം : അനീഷ് അന്‍വര്‍ (ചിത്രം രാസ്ത)
അഭിനയം : ബാബു നമ്ബൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്ബ്ര(കിര്‍ക്കന്‍), ഉണ്ണി നായര്‍ (ചിത്രം മഹല്‍), എവി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (ചിത്രം തടവ്), റഫീഖ് ചൊക്‌ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന്‍ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം)

തിരക്കഥ : വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്‌ട്), സംഗീതം സതീഷ് രാമചന്ദ്രന്‍ (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version