Connect with us

കേരളം

അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരികൾക്ക് തേനീച്ചയുടെ കുത്തേറ്റു; അഞ്ച് പേർ ആശുപത്രിയിൽ

Published

on

honey bee attack 750x422 1

അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരികൾക്ക് തേനീച്ചയുടെ കുത്തേറ്റു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മധുര സ്വദേശികളായ മാടസ്വാമി (35), കാളീശ്വരി (24), വടിവേലു (31), ഹൈദരാബാദ് സ്വദേശി കിരൺ (50), പട്ടാമ്പി സ്വദേശി ചിക്കേപ്പുറത്ത് അനസ് (31) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളച്ചാട്ടത്തിന് താഴെക്കിറങ്ങിയവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചകൾ കൂട്ടത്തോടെ വന്നാക്രമിക്കുകയായിരുന്നുവെന്ന് വിനോദ സഞ്ചാരികൾ പറയുന്നു.

ബുധനാഴ്ച ഒരു മണിയോടെയാണ് സംഭവമുണ്ടായത്. കുത്തേറ്റവർ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് റോഡിലേക്കെത്തുവാൻ കുറെ വൈകിയിരുന്നു. തുടർന്നാണ് ഇവരെ വെറ്റിലപ്പാറയിലും പിന്നീട് താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version