Connect with us

കേരളം

ആതിരയ്ക്ക് നാടിന്റെ യാത്രാമൊഴി; മുങ്ങിയ അരുൺ വിദ്യാധരനായി തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

Published

on

മുൻ സുഹൃത്തിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കടത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയ്ക്ക് യാത്രാമൊഴിയേകി നാട്. കേസിൽ പൊലീസ് നടപടി ഉണ്ടാകുമെന്ന് ഉറപ്പായിട്ടും അരുൺ വിദ്യാധരൻ എന്ന മുൻ സുഹൃത്ത് ഭീഷണി തുടർന്നെന്ന് ആതിരയുടെ സഹോദരി ഭർത്താവും ഐ എ എസ് ഉദ്യോഗസ്ഥനുമായ ആശിഷ് പറഞ്ഞു. ആതിരയുടെ മരണശേഷം മുങ്ങിയ പ്രതിക്കായി തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വിവാഹപന്തൽ ഉയരേണ്ടിയിരുന്ന വീട്ടുമുറ്റത്ത് മരണാനന്തര ചടങ്ങുകൾക്കുള്ള പന്തൽ. അവിടെ ചേതനയറ്റ ആതിരയുടെ ശരീരം. നിലവിളിച്ച് കരയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി.

ഞായറാഴ്ച ഉച്ചയോടെയാണ് അരുൺ വിദ്യാധരൻ എന്ന മുൻ സുഹൃത്ത് ആതിരയ്ക്കെതിരെ ഫെയ്സ്ബുക്കിൽ അപകീർത്തി കുറിപ്പുകളിട്ടതും ആതിരയുടെ ചിത്രങ്ങൾ മോശം അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചതും. മറ്റൊരാളുമായി ആതിരയുടെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞായിരുന്നു അരുണിന്റെ സൈബർ അധിക്ഷേപം. ഫോണിൽ വിളിച്ചും ഭീഷണി തുടർന്നു. സഹോദരി ഭർത്താവും മണിപ്പൂർ കേഡർ ഐ എ എസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസിന്റെ നിർദ്ദേശപ്രകാരം അന്ന് തന്നെ ആതിര പൊലീസിൽ പരാതി നൽകി. പൊലീസിൽ പരാതി നൽകിയതിനു ശേഷം അക്കാര്യം കൂടി പറഞ്ഞ് അരുൺ ആതിരയെ ഭീഷണിപ്പെടുത്തി. പൊതുവെ മാനസികമായി കരുത്തയായിരുന്ന ആതിര ഇതോടെ സമ്മർദ്ദത്തിലായി. ഒരു മുഴം കയറിൽ ജീവനൊടുക്കുകയായിരുന്നു.

രണ്ടു വർഷം മുമ്പ് അരുണും കുടുംബവും വിവാഹ ആലോചനയുമായി ആതിരയുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും അരുണിന്റെ സ്വഭാവ വൈകല്യവും ലഹരി ഉപയോഗവും വ്യക്തമായതോടെ ആതിരയും കുടുംബവും പിൻമാറുകയായിരുന്നു. ഇതിന്റെ പേരിലുണ്ടായ പകയാണ് ആതിരയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ അരുൺ ഫെയ്സ്ബുക്ക് അധിക്ഷേപത്തിലൂടെ തീർത്തത്. നാട്ടുകാരും ബന്ധുക്കളുമടക്കം വലിയ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ആതിരയുടെ സംസ്കാര ചടങ്ങുകൾ. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ അരുൺ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചന അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version