Connect with us

ക്രൈം

ടോയ്ലറ്റിൽ വീട്ടമ്മയുടെ ഫോണ്‍നമ്പര്‍ എഴുതിയ അസിസ്റ്റന്റ് പ്രൊഫസര്‍ കുടുങ്ങി

Published

on

റെയിൽവേ സ്റ്റേഷനിലെ ടോയ്ലറ്റിൽ പേരും ഫോൺ നമ്പറും പേരും എഴുതിവെച്ച് വീട്ടമ്മയെ മാനസികമായി പീഡിപ്പിച്ച കേസിൽ അസിസ്റ്റന്റ് പ്രൊഫസര്‍ കുടുങ്ങിയത് കൈയക്ഷരത്തിൽ. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ അ‍ഞ്ചു വർഷമായി വീട്ടമ്മ നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയാണ് നിയമോപാരാട്ടം നടത്തിയത്.

2018 മേയ് മുതൽ അശ്ലീല സംഭാഷണവുമായി ഫോൺ വിളികൾ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ച ഒരാളിൽ നിന്നാണ് യുവതി സംഭവം അറിയുന്നത്. നമ്പറും പോരും എഴുതിവെച്ചിരിക്കുന്ന ഫോട്ടോ യുവതിയ്ക്ക് ഇയാൾ അയച്ചുനൽകുകയും ചെയ്തു.

കയ്യക്ഷരത്തിൽ സംശയം തോന്നിയ വീട്ടമ്മ തന്റെ വീട് ഉൾപ്പെട്ട റസിഡന്റ് അസോസിയേഷന്റെ മിനിറ്റ്സ് ബുക്കിൽ ഈ കയ്യക്ഷരം കണ്ടെത്തി. അയല്‍വാസിയും ഡിജിറ്റല്‍ സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണ് കൈയക്ഷരമെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു.

കൈയക്ഷരം സാമ്യമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബെംഗളൂരുവിലെ സ്വകാര്യ ലാബിൽ കൊടുത്ത് സ്ഥിരീകരിച്ചു. ഈ തെളിവുകൾ വെച്ച് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മുന്‍പ് കരിയത്തെ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ഭര്‍ത്താവിനോടു പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് വീട്ടമ്മയുടെ ആരോപണം.

കോടതി നിർദേശപ്രകാരം സർക്കാർ ഫൊറൻസിക് ലാബിലും ഇത് സ്ഥിരീകിരച്ചശേഷമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version