Connect with us

ദേശീയം

മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റും

Published

on

20240608 151558.jpg

ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടിയ ഒരു വനിതാ ലോക്കോ പൈലറ്റിന് പ്രത്യേകം ക്ഷണം ലഭിച്ചിട്ടുണ്ട്.

പുതുതായി അവതരിപ്പിച്ച സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് റെക്കോഡുകളില്‍ ഇടം പിടിച്ച സുരേഖ യാദവ് ആണ് അത്. 57കാരിയായ സുരേഖ ഇതിനോടകം രാജ്യത്തെ ഏറ്റവും മികച്ച ലോക്കോ പൈലറ്റുമാരില്‍ ഒരാളെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്.

1998ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ട്രെയിന്‍ ഓപ്പറേറ്റര്‍ എന്ന പദവി സുരേഖയ്ക്ക് സ്വന്തമാക്കി. 2000ല്‍ സെന്‍ട്രല്‍ റെയില്‍വേയിലെ ലേഡീസ് സ്‌പെഷ്യല്‍ ടെയിനിന്റെ ആദ്യ വനിതാ ഓപ്പറേറ്റര്‍ എന്ന നേട്ടവും അവര്‍ കരസ്ഥമാക്കി. കൂടാതെ, പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്ന് പൂനെ ഡെക്കാന്‍ ക്വീനിലേക്ക് ട്രെയിന്‍ പ്രവര്‍ത്തിപ്പിച്ച ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ് എന്ന നേട്ടവും സുരേഖയ്ക്ക് സ്വന്തം. 2021ലെ അന്താരാഷ്ട്ര വനിതാദിനത്തില്‍ മുംബൈ-ലഖ്‌നൗ സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിച്ചതും സുരേഖയാണ്. അന്ന് ഈ ട്രെയിനിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും വനിതകളായിരുന്നു.

നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് സുരേഖയ്ക്ക് പ്രത്യേക ക്ഷണമുണ്ടെന്ന് സെന്‍ട്രല്‍ റെയില്‍വേയിലെ ഒരു ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച അറിയിച്ചു. സുരേഖയെക്കൂടാതെ ഒന്‍പത് ലോക്കോ പൈലറ്റുമാര്‍ക്കും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

നിലവില്‍ മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് സോളാപുരിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ ആണ് സുരേഖ ഓടിക്കുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയാണ് സുരേഖ യാദവ്. ഇതിനോടകം നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version