Connect with us

കേരളം

നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടികയായി ; സ്‌ട്രോ അടക്കമുള്ളവ നിരോധിക്കും.

Published

on

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ളാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. ചെവിത്തോണ്ടികൾ, സ്ട്രോകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ ഈമാസം 30നുശേഷം നിരോധിക്കും. മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര മലിനീകരണബോർഡാണ് പട്ടിക തയ്യാറാക്കിയത്. നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.

ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ വിൽക്കുന്നവർ, ഇ-കോമേഴ്സ് കമ്പനികൾ, പ്ലാസ്റ്റിക് അസംസ്കൃതവസ്തു നിർമാതാക്കൾ എന്നിവർക്ക് നിർദേശം നൽകി.

നിരോധിക്കപ്പെടുന്ന ഉത്പന്നങ്ങൾ :

ബലൂൺ, ചെവിത്തോണ്ടി, മിഠായി, ഐസ്ക്രീമുകൾ, അലങ്കാരവസ്തുക്കൾ എന്നിവയിൽ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാൻ പാടില്ല.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോർക്ക്, സ്പൂൺ, സ്ട്രോ, ട്രേകൾ.

സിഗരറ്റുകൂടുകൾ, വിവിധതരത്തിലുള്ള കാർഡുകൾ, മിഠായിബോക്സ് തുടങ്ങിയവ പൊതിയാൻ ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് കവറുകൾ.

100 മൈക്രോണിൽ താഴെയുള്ള പി.വി.സി അല്ലെങ്കിൽ പ്ലാസ്റ്റിക് ബാനറുകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version