Connect with us

ദേശീയം

ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്ന് കരസേനാമേധാവി

Published

on

രാജ്യത്തിന്റെ അഖണ്ടതയും സുരക്ഷയും ഏത് വെല്ലുവിളി നേരിട്ടും കാത്ത് സൂക്ഷിയ്ക്കും എന്ന് പ്രഖ്യാപിച്ച് കരസേന. ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്നും അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘങ്ങളെ നിർമാർജനം ചെയ്യുമെന്നും കരസേനാമേധാവി ജനറൽ മനോജ്‌ പാണ്ഡെ വ്യക്തമാക്കി. ബം​ഗ്ലൂരുവിൽ സൈനിക ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 -ാം കരസേന ദിനത്തിന്റെ ഭാഗമായി കരസേന നടത്തിയ പ്രൗഡ ഗംഭീരമായ മാർച്ചും അഭ്യാസപ്രദർശനങ്ങൾക്കും ആയിരങ്ങൾ സാക്ഷിയായി .

ആർമി സർവീസ് കോർപ്‌സിൽ നിന്നുള്ള കുതിരപ്പടയും റെജിമെന്റൽ ബ്രാസ് ബാൻഡുകളും ബം​ഗ്ലൂരു നഗരത്തെ സൈനിക ദിനാചരണങ്ങളിലേക്ക് ക്ഷണിച്ചു. എട്ട് മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനത്തിന് ഈ വർഷത്തെ ആർമി ഡേ പരേഡിൽ ഉണ്ടായിരുന്നത്. ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളുടെ പറക്കലിന് പരേഡ് സാക്ഷ്യം വഹിച്ചു. കെഎസ് വജ്ര പ്രൊപ്പൽഡ് തോക്കുകൾ, പിനാക റോക്കറ്റുകൾ തുടങ്ങിയവയും പരേഡിന്റെ ഭാഗമായി. ടി-90 ടാങ്കുകൾ, ബിഎംപി-2 ഇൻഫൻട്രി ഫൈറ്റിംഗ് വെഹിക്കിൾ, തുംഗസ്‌ക എയർ ഡിഫൻസ് സിസ്റ്റം, 155 എംഎം ബോഫോഴ്സ് ആയുധ സംവിധാനം മുതലായവയും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൈനിക പരിപാടികൾ വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഈവർഷത്തെ ബം​ഗ്ലൂരുവിലെ കരസേനാ ദിനാചരണം. കരസേനാ മേധാവി (COAS) ജനറൽ മനോജ് പാണ്ഡെ മദ്രാസ് എഞ്ചിനീയർ സെന്റർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. സെന്റർ ബെംഗളൂരു പരേഡ് ഗ്രൗണ്ടിലാണ് അദ്ദേഹം സല്യൂട്ട് സ്വീകരിച്ചത്. കരസേനാംഗങ്ങളുടെ വ്യക്തിഗത ധീരതയ്ക്കും ത്യാഗത്തിനും വേണ്ടിയുള്ള അവാർഡുകളും കരസേനാ മേധാവി വിതരണം ചെയ്തു.

ആദ്യമായാണ് ഡൽഹിക്ക് പുറത്ത് സൈനികദിനാഘോഷം സംഘടിപ്പിക്കുന്നത്. സൈന്യത്തിന്റെ ത്യാഗനിർഭരമായ ജീവിതം ജനങ്ങൾക്ക് അടുത്തറിയാൻ അവസരമൊരുക്കുന്നവിധമായിരുന്നു പരേഡും അഭ്യാസപ്രകടനങ്ങളും സൈനിക ദിനാചരണം ജനകീയമാകാനുള്ള വിവിധ പരിപാടികളും ഇത്തവണ നടത്തുകയുണ്ടായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version