Connect with us

കേരളം

മേഘമലയിൽ ബസിന് നേരെ പാഞ്ഞടുത്ത് അരിക്കൊമ്പൻ; കേരള വനമേഖലയിലേക്ക് തിരിച്ചയക്കാൻ ശ്രമം

തമിഴ്നാടിനെ ഭീതിയിലാക്കി അരിക്കൊമ്പൻ. എന്നാൽ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. മേഘമലയിലേക്കു പോകുന്ന ചുരത്തിൽ അരിക്കൊമ്പൻ ബസിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ തമിഴ്നാട്ടിലെ മേഘമലയിലേക്ക് എത്തുകയായിരുന്നു. ദിവസങ്ങളായി മേഘമലയ്ക്കു സമീപത്തെ മണലാർ, ഇറവങ്കലാർ തുടങ്ങിയ മേഖലകളിൽ കറങ്ങി നടക്കുകയാണ്. മേഘമലയിൽ തുടരുന്ന അരിക്കൊമ്പനെ കേരള അതിർത്തിയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനം വകുപ്പ്. ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതിനാലാണ് ആന മേഘമലയിൽ തന്നെ തുടരുന്നത് എന്നാണ് വിലയിരുത്തൽ.

30 പേരടങ്ങുന്ന ഒരു സംഘം തമിഴ്നാട് വനപാലകർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ മേഘമല കടുവാ സങ്കേതത്തിനുള്ളിലെ ഘോര വനത്തിലാണ് അരിക്കൊമ്പൻ. ഇവിടെനിന്ന് വീണ്ടും ഇറങ്ങി വരാതിരിക്കാനുള്ള ശ്രമങ്ങളാണ് വനപാലകർ നടത്തുന്നത്. ഇതിനോട് ചേർന്നു കിടക്കുന്ന ചിന്നമന്നൂരിലേക്ക് ആന കടക്കുമോ എന്ന ആശങ്കയും തമിഴ്നാടിനുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version