Connect with us

കേരളം

ശബരിമലയില്‍ അരവണ പ്രതിസന്ധി തുടരുന്നു

Screenshot 2024 01 03 143007

ശബരിമലയില്‍ അരവണ പ്രതിസന്ധി തുടരുന്നു. അരവണ ടിന്നുകളുടെ ക്ഷാമം മൂലം ഒരു ഭക്തന് അഞ്ച് ടിന്‍ വീതം അരവണ മാത്രമാണ് നല്‍കാന്‍ കഴിയുന്നത്ഇന്ന് കൂടുതല്‍ അരവണ ടിന്നുകള്‍ സന്നിധാനത്തേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അരവണയ്ക്ക് ക്ഷാമം വരാതിരിക്കാന്‍ കൂടിയാണ് നിയന്ത്രിത തോതില്‍ അരവണ നല്‍കുന്നത്. അതേസമയം ഇന്നും വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കൊടിമരത്തിന് താഴെ പോലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇവിടെ കയര്‍ കെട്ടി ഭക്തരെ നിയന്ത്രിക്കേണ്ടി വന്നു. ഫ്‌ളൈ ഓവറിലും വലിയ തിരക്ക് അനുഭവപ്പെട്ടു.

ഇന്നലെ 1,00,317 പേരാണ് ദര്‍ശനം നടത്തിയത്. മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയത് ഇന്നലെയാണ്. ഇന്ന് 80,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.ശബരിമലയിൽ ഭക്തർക്ക് ഈ മാസം 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിങ്ങ് സംവിധാനം ഉണ്ടാകില്ല. 14ന് വെർച്വൽ ക്യൂ ബുക്കിങ്ങ് 50000 ആയും 15 ന് ബുക്കിങ്ങ് 40000 ആയും പരിമിതപ്പെടുത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version