Connect with us

കേരളം

ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം; നൂറ് എംബിബിഎസ് സീറ്റുകൾ അനുവദിച്ച് മെഡിക്കൽ കമ്മീഷൻ

Published

on

ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻറെ അംഗീകാരം ലഭിച്ചു. നൂറു സീറ്റുകളിലേക്ക് ഈ വ‍ർഷം പ്രവേശനം നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.അഞ്ചു വ‍ർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിന് വീണ്ടും അംഗീകാരം കിട്ടിയത്. മെഡിക്കൽ കോളജിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഈ വ‍ർഷം അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി മാസമാദ്യം നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തി.

പോരായ്മകൾ പരിഹരിക്കാൻ നി‍ർദ്ദേശം നൽകി. അധ്യാപകരുടെയും റെസിഡൻറ് ട്യൂട്ടർമാരുടെയും എണ്ണത്തിലുള്ള കുറവും ഹോസ്റ്റൽ, ലൈബ്രറി, പരിശോധന ഉപകരണങ്ങൾ എന്നിവയുടെ കുറവുമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഇവ പരിഹരിച്ച ശേഷം വീണ്ടും റിപ്പോർ‍‍ട്ട് സമ‍ർപ്പിച്ചതിനെ തുട‍ന്നാണ് അംഗീകാരം ലഭിച്ചത്. ആരോഗ്യ സ‍വ്വകലാശാലയുടെയും സ‍‍‍ക്കാരിൻറെയും തീരുമാനം വന്നാൽ ഈ വ‍ർഷം തന്നെ 100 കുട്ടികൾക്ക് ഇടുക്കി മെഡിക്കൽ കോളജിൽ പഠനം തുടങ്ങാനാകും.

2014 സെപ്റ്റംബർ 18-നാണ് ഇടുക്കിയുടെ സ്വപ്നം സഫലമാക്കി കൊണ്ട് മെഡിക്കൽ കോളജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ല ആശുപത്രിയാണ് മെഡിക്കൽ കോളജാക്കി മാറ്റിയത്. അടുത്ത രണ്ടു വർഷം 50 വിദ്യാർത്ഥികൾ വീതം പഠനവും നടത്തി. 2017 ൽ മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടെത്തി അടച്ചു പൂട്ടി. പിന്നീടിങ്ങോട്ട് സൌകര്യങ്ങൾ ഒരുക്കുമെന്നുള്ള വാഗ്ദാനങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും പെരുമഴയായിരുന്നു.

100 കുട്ടികളെ പഠിപ്പിക്കാൻ ഇത്തവണയും അപേക്ഷ നൽകി. പരിശോധനയിൽ ആവശ്യത്തിന് ജീവനക്കാരും മറ്റു കുറവുകളും ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. ഇതോടെ ജീവനക്കാരെ നിയമിച്ച് ആരോഗ്യവകുപ്പ് പുതിയ റിപ്പോർട്ട് നൽകുകയായിരുന്നു. ഡോക്ടർമാരുണ്ടെങ്കിലും പാരാ മെഡിക്കൽ സ്റ്റാഫ് പകുതി പോലുമില്ല എന്നതാണ് ഇടുക്കി മെഡിക്കൽ കോളേജിലെ പ്രശ്നം.

ഏറ്റവും കൂടുതൽ ശുചിത്വം വേണ്ട ആശുപത്രിയിൽ ശുചീകരണ തൊഴിലാളികളാരുമില്ല. 40 നഴ്സുമാരുടെയും 22 നഴ്സിംഗ് അസ്സിസ്റ്ററുമാരുടെും കുറവ്. എക്സ്റേ ഉൾപ്പെടെ എല്ലായിടത്തും ടെക്നീഷ്യൻമാർ പകുതിയിൽ താഴെ. ആയിരത്തോളം പേർ ഒപിയിൽ എത്തുന്നുണ്ട്. പുതിയതായി പണിത കെട്ടിടത്തിൽ 100 കിടക്കകളുള്ള വാർഡ് സജ്ജമാക്കി. പരിശോധനക്ക് ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചു. മന്ത്രി ഉദ്ഘാടനവും നടത്തി. പക്ഷേ, ചികിത്സമാത്രമില്ല എന്നതാണ് നിലവിൽ ആശുപത്രിയിലെ പ്രതിസന്ധി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version