കേരളം
വര്‍ക്ക് നിയര്‍ ഹോം പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ള തദ്ദേശ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കെ- ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20നാണ് അവസാന തീയതി.
ഒരു പ്രദേശത്തുള്ളവർക്ക് പ്രാദേശിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ജോലികൾക്കായി ഒത്തുകൂടാനുള്ള വർക്ക് സ്‌പെയ്സ് ശൃംഖലയാണ് വർക്ക് നിയർ ഹോം. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കേരള നോളജ് ഇക്കോണമി മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
വൈജ്ഞാനിക തൊഴിൽ ചെയ്യുന്നവർക്കും ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്കും ആവശ്യമായ അതിവേഗ ഇന്റെർനെറ്റ് കണക്ഷൻ, തടസമില്ലാത്ത വൈദ്യുതി, കോൺഫറൻസ് റൂം, വ്യക്തിഗത ജോലി സ്ഥലം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങളാണിവ. വിവരങ്ങൾക്കും അപേക്ഷിക്കാനും: https://kdisc.kerala.gov.in/
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.