Connect with us

കേരളം

‘പൂജാരിമാരെ ആക്ഷേപിച്ചതില്‍ മാപ്പ്’; രേവദ് ബാബു

Screenshot 2023 07 31 153747

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യ കര്‍മ്മവുമായി ബന്ധപ്പെട്ട് പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ചാലക്കുടി സ്വദേശി രേവദ് ബാബു. വിഷയത്തില്‍ തെറ്റ് പറ്റിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും രേവദ് ബാബു പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന പരാമര്‍ശത്തില്‍ രേവദ് ബാബുവിനെതിരെ പരാതിയുമായി ആലുവയിലെ അഭിഭാഷകന്‍ രംഗത്തെത്തി. ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാലാണ് രേവദിനെതിരെ ആലുവ റൂറല്‍ എസ്പിക്ക്് പരാതി നല്‍കിയത്. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് പരാതി. പ്രസ്താവനയിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവദ് തുറന്നു പറഞ്ഞുവെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്നും ജിയാസ് ജമാല്‍ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്ത ശേഷമാണ് രേവദ് ബാബു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാര്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നായിരുന്നു രേവദ് പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് പറഞ്ഞ് രേവദ് ബാബു രംഗത്തെത്തി. ചെറിയ കുട്ടിയാകുമ്പോള്‍ കര്‍മ്മങ്ങള്‍ ചെയ്യാറില്ലെന്നതാണ് കാരണമെന്നടക്കം പിന്നീട് ഇദ്ദേഹം വാദിച്ചിരുന്നു.

സംഭവത്തില്‍ വിശദീകരണവുമായി അന്‍വര്‍ സാദത്തും രംഗത്തെത്തി. മറ്റു കര്‍മ്മിമാര്‍ വന്നില്ലെന്ന് കര്‍മ്മി പറഞ്ഞതാണ്. ആരും ഏറ്റെടുത്തില്ലെന്ന് കര്‍മ്മി ചാനലില്‍ പറഞ്ഞപ്പോള്‍ കെട്ടിപിടിച്ചു പോയതാണെന്ന് അന്‍വര്‍ പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version