Connect with us

കേരളം

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും

Published

on

images 9.jpeg

ഭൂമിക്ക് ന്യായവില നിശ്ചയിച്ച ശേഷമുള്ള 37 വർഷത്തിനിടെ വിലകുറച്ചുള്ള ആധാരം രജിസ്ട്രേഷനുകളിലൂടെ സർക്കാരിന് നഷ്ടമായത് സ്റ്റാമ്പ് ഡ്യൂട്ടിയടക്കം 790.7 കോടി രൂപ. 2,58,854 പേരാണ് 1986 – 2023 കാലയളവിൽ ഭൂമിയുടെ വില കുറച്ച് ആധാരം ചെയ്തത്. ഭീമമായ നഷ്ടം പിരിച്ചെടുക്കാൻ രജിസ്ട്രേഷൻവകുപ്പ് നടപടി ഊ‌ർജിതമാക്കി. പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമായതിനാൽ ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കാസർകോടാണ് ഏറ്റവും കൂടുതൽ ക്രമക്കേട് കണ്ടെത്തിയത് – 52,150 ആധാരങ്ങൾ. തിരുവനന്തപുരം (51,075), തൃശൂർ (33,452) ജില്ലകൾ തൊട്ടുപിന്നിലുണ്ട്. ഏറ്റവും കുറവ് പത്തനംതിട്ടയിൽ – 3099. നോട്ടീസ് ലഭിച്ചവർ തുകയടച്ച് നടപടി ഒഴിവാക്കിവരികയാണ്.

2010ലാണ് സർക്കാർ ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. ഇതിന് മുമ്പ് നടന്ന രജിസ്ട്രേഷനുകളിലാണ് വെട്ടിപ്പിലേറെയും നടന്നത്. ഇത്തരത്തിലുള്ള സ്ഥലങ്ങൾ വിൽക്കാനോ പണയപ്പെടുത്താനോ ശ്രമിക്കുമ്പോൾ രജിസ്ട്രേഷൻ വകുപ്പ് നടപടിയുടെ വിവരം റവന്യൂവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നതിനാൽ പണമടയ്ക്കാൻ ഉടമ നിർബന്ധിതനാകും. എന്നാൽ ആധാരത്തിൽ കാണിച്ചുള്ള വിലയേക്കാൾ കുറവാണെന്ന് കാരണത്താൽ രജിട്രേഷൻ റദ്ദാക്കാൻ സാധിക്കില്ല.

അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്ന ഭൂമിക്ക് നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 30 ഇളവ് സർക്കാർ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ബഡ്ജറ്റിൽ അത് നിറുത്തലാക്കി. നടപടിയിലൂടെ എറണാകുളത്ത് നിന്ന് വർഷം ഒരു കോടിയിലേറെ രൂപയാണ് ഖജനാവിൽ എത്തുന്നത്.

ജില്ല – പിരിച്ചെടുക്കാനുള്ളത്

(തുക കോടിയിൽ)
തിരുവനന്തപുരം – 167.6
കൊല്ലം – 10.3
പത്തനംതിട്ട – 14.8
ആലപ്പുഴ-14.3
കോട്ടയം – 9.8
ഇടുക്കി – 27.1
എറണാകുളം -148.4
തൃശൂർ – 106.4
പാലക്കാട് – 41.9
മലപ്പുറം – 108.4
കോഴിക്കോട് – 50
വയനാട് – 20.2
കണ്ണൂർ – 57
കാസർകോട് – 13.8
(രജിസ്‌ട്രേഷൻ വകുപ്പ് രേഖ)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version