Connect with us

കേരളം

കുട്ടിയുടെ ദുരൂഹ മരണം; രേഖാചിത്രത്തിലെ ആളെ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം; ക്രൈംബ്രാഞ്ച്

Published

on

Untitled design (10)

എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. 2018 ഡിസംബർ 31നാണ് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പിൻവശത്തെ വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ട് കിടന്ന കൽപ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജു എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 16 വയസായിരുന്നു പ്രായം. കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്.

2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ വയനാട് ക്രൈംബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം. കല്‍പ്പറ്റ എസ് കെ എം ജെ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ സ്‌കൂള്‍ സ്റ്റോര്‍ റൂമിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.

ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. വിവരങ്ങൾ നൽകുന്ന ആളുടെ പേര്, വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന മൊബൈൽ നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്.

Sp crime branch 94979 96944

Dysp crime branch 94979 90213, 949 792 5233

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version