Connect with us

കേരളം

കലോത്സവ നഗരിയില്‍ ലഹരിക്കെതിരെ കയ്യൊപ്പ്

അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഏറ്റെടുത്തു കൊണ്ട് കലോത്സവ നഗരിയിലും സര്‍ഗാത്മകമായി ലഹരി വിരുദ്ധ ആശയം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രിയോടൊപ്പം എംകെ രാഘവന്‍ എംപി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ തുടങ്ങിയവരും ലഹരിക്കെതിരെ കയ്യൊപ്പു ചാര്‍ത്തി.

കലാപ്രതിഭകള്‍ക്കും പൊതുജനങ്ങള്‍ക്കും ലഹരിക്കെതിരെ കയ്യൊപ്പിടാം. അതോടൊപ്പം ചിത്രകലാകാരന്‍മാരുടെ കലാ സൃഷ്ടികള്‍ വരയ്ക്കാനും കഴിയും വിധമാണ് കാന്‍വാസ് ഒരുക്കിയിരിക്കുന്നത്. കലോത്സവം കഴിയും വരെ ലഹരിക്കെതിരെയുള്ള കയ്യൊപ്പ് കാന്‍വാസ് പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കലോത്സവ പോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ താമരശ്ശേരിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പികെ അരവിന്ദന്‍, ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ താമരശ്ശേരി അംഗങ്ങളും ചിത്രകലാകാരന്‍മാരുമായ മജീദ് ഭവനം,രാജന്‍ ചെമ്പ്ര,നാസര്‍ താമരശ്ശേരി, രാധിക രഞ്ജിത്ത്, സുനിത കിളവൂര്‍, ദിലീപ് ബാലന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version