കേരളം
വീണ്ടുമൊരു തീർത്ഥാടന കാലം, മണ്ഡല മകരവിളക്കിനായി ശബരിമല നട ഇന്ന് തുറക്കും
വീണ്ടുമൊരു തീർത്ഥാടനകാലം. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്കാണ് മണ്ഡല പൂജയ്ക്കായി ക്ഷേത്രത്തിലെ നട തുറക്കുക. തുടർന്ന് പുതിയ മേശാന്തിമാരായ പി എൻ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി കണ്ഠംരറ് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് ആരെയും. പിന്നീട് ആഴിയിൽ ദീപം തെളിയിക്കും. പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുക്കും. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക.
ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ എല്ലാ തീർത്ഥാടകരും ശ്രദ്ധിക്കണമെന്ന് സ്ഥാനമൊഴിയുന്ന മേൽശാന്തി ജയരാമൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും വ്യക്തമാക്കി. 17 ലക്ഷം ടിന്ന് അരവണയും രണ്ടുലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്ക് ഉണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഇത്തവണയും വെർച്ചൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ്സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്.