Connect with us

ദേശീയം

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല: യുവാവിനെ ഭാര്യ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു

Published

on

Man hacked to death by wifes family in Pallikaranai

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീൺ (25) ആണ് മരിച്ചത്.

നാല് മാസം മുമ്പ് ഷർമി എന്ന അന്യജാതിക്കാരി യുവതിയെ പ്രവീൺ വിവാഹം ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ഇതേതുടർന്ന് പ്രവീണിന് ഷർമിയുടെ കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഷർമിയുടെ മൂത്ത സഹോദരൻ ദിനേശും മറ്റ് മൂന്ന് പേരും ചേർന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന് പുറത്ത് വളഞ്ഞിട്ട് വെട്ടി വീഴ്ത്തി.

പ്രവീണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പള്ളിക്കരണൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പങ്കാളികളായ യുവതിയുടെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ യുവതിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version