Connect with us

കേരളം

കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സാക്ഷരതാ മിഷനും

Published

on

29 1

കൊവിഡ് മഹാമാരി നിയന്ത്രണത്തിന് സംസ്ഥാന സർക്കാരിന് സഹായമേകുന്ന നടപടികളുമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി. ക്വാറന്റയിൻ സെന്ററുകൾ സജ്ജീകരിക്കൽ, പഠിതാക്കൾക്ക് വാക്സിനേഷൻ ഉറപ്പാക്കൽ, പ്രതിരോധ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ പ്രേരക്മാർക്ക് കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഡയറക്ടർ ഡോക്ടർ പി എസ് ശ്രീകല നിർദേശം നൽകി.

ടോയ്‌ലറ്റ് സൗകര്യമുള്ള വിദ്യാകേന്ദ്രങ്ങൾ ക്വാറന്റയിൻ ആവശ്യത്തിനായി വിട്ടുനൽകുക, അവയുടെ ചുമതല പ്രേരക്മാർ നിർവഹിക്കുക, വാക്സിനേഷൻ രജിസ്ട്രേഷന് തടസമുള്ള പഠിതാക്കൾക്ക് പ്രേരക്മാർ സഹായം നൽകുക, ആദിവാസി / പിന്നാക്ക പ്രദേശങ്ങളിലുള്ള പഠിതാക്കൾക്കും മറ്റുള്ളവർക്കും ഉൾപ്പെടെ വാക്സിനേഷൻ രജിസ്ട്രേഷനുള്ള സഹായം പ്രേരക്മാർ നൽകുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക തുടങ്ങിയ നിർദേശങ്ങളാണ് പ്രേരക്മാർക്ക് നൽകിയത്.

ഇക്കാര്യത്തിൽ പ്രേരക്മാർ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നും ജില്ലാ കോ–ഓഡിനേറ്റർമാർ അവയുടെ മേൽനോട്ടം വഹിക്കണമെന്നും ഡയറക്ടർ നിർദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version