Connect with us

കേരളം

പൊറോട്ട അടിച്ച് ഹിറ്റായ അനശ്വരയ്ക്ക് സുപ്രീംകോടതി അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാം

Published

on

anaswara e1623403046689

ഉപജീവനമാർഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലിൽ പൊറോട്ട അടിച്ച് ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ അനശ്വര ഇന്ന് സന്തോഷത്തിലാണ്. അനശ്വരയെക്കുറിച്ച് വാർത്തകൾ വന്നതോടെ പൊതുജനവും കൈയ്യടിച്ചു. ഇതിന് പിന്നാലെ നിരവധി പ്രമുഖർ അനശ്വരയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇതിൽ വലിയ സന്തോഷമുണ്ടെന്ന് അനശ്വര.

സുപ്രീം കോടതിയിൽ അഭിഭാഷകനായ മനോജ്‌ വി ജോർജ് വിളിച്ചിരുന്നു. അദ്ദേഹത്തിനു കീഴിൽ പ്രാക്ടീസ് ചെയ്യാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും അവിടെ തന്നെ ആണ്. എന്ത് കാര്യത്തിനും വിളിക്കാൻ അനുമതി തന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വലിയ സന്തോഷം ഉണ്ടെന്ന് അനശ്വര പറഞ്ഞു. തൊടുപുഴ അൽ അസർ കോളേജിൽ നിയമവിദ്യാർഥിനിയെ അനശ്വര. കുടുംബം നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യാൻ സന്തോഷം മാത്രമേ ഉള്ളുവെന്ന് അനശ്വര പറയുന്നുള്ളൂ. ജോലി കിട്ടിയാലും അതിനൊപ്പം പൊറോട്ട അടിക്കും.

രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും അനശ്വര ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ ഈ ജോലി ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞതായി അനശ്വര പറഞ്ഞു. അനശ്വരയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്ത് സഹായം വേണമെങ്കിലും നൽകാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് അനശ്വരയുടെ പൊറോട്ട അടി കണ്ട് കയ്യടിച്ചത്.

അനശ്വര പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ ഈ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് 13 വർഷം ആയി. പലരും ചെറുപ്പത്തിൽ തന്നെ സ്കൂളിൽ വച്ച് തന്നെ പൊറോട്ട എന്ന് ഇരട്ടപ്പേര് വിളിച്ചിട്ടുണ്ട്. പലരും പല കാര്യങ്ങളും ചൂണ്ടിക്കാട്ടി പരിഹസിക്കുമായിരുന്നു. അപ്പോഴൊക്കെ ചെറിയ വിഷമം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് ഇതൊന്നും ഒരു പ്രശ്നവുമല്ല എന്ന് അനശ്വര പറയുന്നു. സ്വന്തമായി ഒരു വീടു ഉണ്ടാകണം എന്നത് വലിയ സ്വപ്നമാണ്. അമ്മയും അമ്മയുടെ ചേച്ചിയും അനിയത്തിമാരും എല്ലാം അടങ്ങിയ വലിയ കുടുംബമാണ് അനശ്വരയുടേത്. അമ്മയാണ് തന്റെ റോൾ മോഡൽ. തൊഴിൽ ആക്കുക അല്ല ലക്ഷ്യം ഉപജീവനമാർഗമാണ്. അമ്മ ചെയ്യുന്ന കാര്യം തുടരാനായി എന്നതാണ് വലിയ സന്തോഷം. അമ്മയ്ക്ക് നാണക്കേട് ഉണ്ടാക്കാത്ത കാര്യം എന്ന നിലയിൽ ഈ ജോലി ഇഷ്ടപ്പെടുന്നു.

ഒരുപാട് പേർ ഞാൻ ഈ ജോലി ചെയ്യുന്നത് കണ്ട് എന്നെ പുച്ഛിച്ചു തള്ളിയിട്ടുണ്ട്. അതിനൊന്നും എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല. അമ്മ ചെയ്യുന്നത് നോക്കിയാൽ അത്ര കഷ്ടപ്പാട് ഞാൻ അനുഭവിച്ചിട്ടില്ല. അമ്മയുടെ അത്ര ഒന്നും ഞാൻ ആയിട്ടില്ല. എല്ലാവരോടും പറയാൻ ഒരു കാര്യം ആണ് ഉള്ളത്. “ആരെയും അനുകരിക്കുക എന്നതല്ല വേണ്ടത്. നിങ്ങളെ നിങ്ങൾ തിരിച്ചറിയണം, നിങ്ങൾ ആരാണ് എന്ന് മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുക, സ്വന്തം വ്യക്തിത്വം കാണിക്കുന്നതാണ് നല്ലത്”.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version