കേരളം
അഞ്ച് വയസുകാരിയെ കൊന്നത് കൃത്യമായി ആസൂത്രണത്തിനൊടുവിൽ; ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിക്കാൻ പൊലീസ്
ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ക്രൂര കൃത്യം പ്രതി നടപ്പാക്കിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ. കുട്ടിയെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകം അന്വേഷണ സംഘം പുനരാവിഷ്കരിക്കും. കുട്ടിയെ തട്ടിക്കൊണ്ടു പോയി മാർക്കറ്റിൽ എത്തിച്ച ശേഷം നടന്ന സംഭവങ്ങൾ ഡമ്മിയുടെ സഹായത്തോടെയാണ് പുനരാവിഷ്കരിക്കുക.
പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്കും ബിഹാറിലേക്കും തിരിക്കും.
കുട്ടിയെ പ്രതി കഴുത്തു ഞെരിച്ചാണ് കൊന്നതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിനു ഇരയായതായും റിപ്പോർട്ടിലുണ്ട്. കൊലപാതകത്തില്‍ പ്രതി അസഫാക് ആലം മാത്രമാണുള്ളതെന്ന് റൂറൽ പൊലീസ് വ്യക്തമാക്കിയിരുന്നു. ആലുവ മാര്‍ക്കറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയിരുന്നു.