Connect with us

കേരളം

നാടുകാണി ചുരത്തിൽ റോഡിന് നടുവിൽ ഒറ്റയാൻ; അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു

മലപ്പുറം ജില്ലയിലെ നാടുകാണി ചുരം പാതയില്‍ കാട്ടാന ഇറങ്ങി. ചുരത്തിലെ തേന്‍പാറക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം ആറരയോടെ ഒറ്റയാന ഇറങ്ങിയത്. നടുറോഡിൽ ഒറ്റയാൻ നിലയുറപ്പിച്ചതോടെ അന്തര്‍ സംസ്ഥാന പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അരമണിക്കൂര്‍ കഴിഞ്ഞാണ് കാട്ടാന കാട് കയറിയത്.

ആന റോഡില്‍ നിലയുറപ്പിച്ചതോടെ ഇരു ഭാഗത്തും നിരവധി വാഹനങ്ങള്‍ കുടുങ്ങി, ഇതോടെ നീണ്ട ബ്ലോക്കായി. അരമണിക്കൂറോളം റോഡിൽ നിന്ന ആന ഒടുവിൽ കാടുകയറിയതോടെയാണ് ഗതാഗതക്കുരുക്ക് അഴിഞ്ഞത്. അക്രമ സ്വഭവമില്ലാത്ത ഒറ്റയാനാണിത്. ഒറ്റയാൻ ഇടയ്ക്ക് റോഡിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

അതിനിടെ പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാർ തുരത്തിയിരുന്നു. എങ്കിലും ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകൾ തമ്മിൽ കൊമ്പ് കോർക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിക്കും. പാലക്കാട് ജില്ലയിലെ പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version